Image

യു.പി. അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published on 23 February, 2012
യു.പി. അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ 13 ജില്ലകളിലെ 49 സീറ്റുകളിലേയ്ക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെയും കല്ല്യാണ്‍സിങ്ങിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവയില്‍ ഏറെയും. 829 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാര്‍ സമ്മതിധാനാവകാശം വിനിയോഗിക്കും. 17,267 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 2,256 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യത്തെ രണ്ടു മണിക്കൂറില്‍ 9.88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മയിന്‍പുരിയിലാണ് ഇതുവരെയായി ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്; ഇറ്റ ജില്ലയില്‍ 13.33 ശതമാനം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.


നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശിവപാല്‍ സിങ്, ബി.ജെ.പി. നേതാവ് ഉമ ഭാരതി, മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങ് എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍. ശിവലാല്‍ യാദവ് സിറ്റിങ് സീറ്റായ ജസ്വന്ത്‌നഗറില്‍ നിന്നും ആദ്യമായി യു.പി നിയമസഭയിലേക്ക് മത്സരിക്കുന്ന ഉമാഭാരതി മഹോബ ജില്ലയിലെ ചര്‍ഖാരി സീറ്റില്‍ നിന്നുമാണ് ജനവിധി തേടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക