Image

ഡി.വൈ.എഫ്.ഐ.യുടെ ഉപരോധസമരം ആരംഭിച്ചു

Published on 23 February, 2012
ഡി.വൈ.എഫ്.ഐ.യുടെ ഉപരോധസമരം ആരംഭിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ. ആഹ്വാനം ചെയ്ത ഉപരോധ സമരത്തിന് തുടക്കമായി. തിരുവനന്തപുത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് 12 ജില്ലകളില്‍ കലക്‌ട്രേറ്റുകളിലുമാണ് ഉപരോധ സമരം നടത്തുന്നത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന കണ്ണൂരില്‍ വെള്ളിയാഴ്ചയായിരിക്കും ഉപരോധസമരം. സെക്രട്ടേറിയറ്റിന് മുന്നിലെ ഉപരോധസമരം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ്. സര്‍ക്കാര്‍ സംസ്ഥാനത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.


നിയമസഭയിലെ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പിന്തുണയ്ക്കാതിരുന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിക്കില്ല. പെന്‍ഷന്‍ പ്രായം അറുപതാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ ഒരു വര്‍ഷം ഉയര്‍ത്തുന്നത്-കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ കണ്ടോണ്‍മെന്റ് ഗെയ്റ്റ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക