Image

വത്തിക്കാനിലെ കര്‍ദ്ദിനാള്‍ സ്ഥാനോരോഹണ വേദിയില്‍ യു കെ മലയാളികള്‍ ശ്രദ്ധേയരായി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 23 February, 2012
വത്തിക്കാനിലെ കര്‍ദ്ദിനാള്‍ സ്ഥാനോരോഹണ വേദിയില്‍ യു കെ മലയാളികള്‍ ശ്രദ്ധേയരായി
ലണ്ടന്‍. സീറോ മലബാര്‍ സഭയുടെ അമരക്കാരനും ,സഭയുടെ രാജകുമാരനും ആയ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി വലിയ പിതാവ്‌ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ പതവിയില്‍ അവരോധിക്കപ്പെടുന്ന ധന്യ മുഹൂര്‍ത്തത്തിന്നു സാക്ഷ്യം വഹിക്കുവാന്‍ യു കെ യില്‍ നിന്നും റോമില്‍ എത്തിയ അല്‍മായ സമൂഹം ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നുമായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന്‌ വിശ്വാസീ സമൂഹത്തിനു മുമ്പേ ശ്രേദ്ധെയരായി.

എല്ലാ പ്രധാന പരിപാടികളിലും വല്യ പിതാവിന്റെ അനുചരനായി നിറഞ്ഞു നിന്ന ബന്ധുവും യു കെ യിലെ അല്‍മായ പ്രതിനിധിയുമായ ജൊസഫ്‌ തോമസ്‌ പ്രത്വേകം ശ്രേദ്ധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പപ്പാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന സമീപത്തു നിന്ന്‌ പങ്കെടുക്കുവാനും അവിടെ നടന്ന എല്ലാ അനുബന്ധ ശുശ്രുഷകളിലും പങ്കു ചേരുവാനും ജോസഫിന്നു അനുഗ്രഹം ലഭിച്ചു.

ആ ധന്യ വേളയില്‍ ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പപ്പായുടെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചെരുവാനും മാര്‍പ്പാപ്പയുടെ തിരുക്കരങ്ങളില്‍ നിന്നും വിശുദ്ധ കുര്‍ബ്ബാന നേരില്‍ സ്വീകരിക്കുവാനും ഭാഗ്യം ലഭിച്ച അനുഗ്രഹീതരായ രണ്ടേ രണ്ടു ഇന്ത്യക്കാര്‍ , കേന്ദ്ര മന്ത്രി കെ വി തോമസും മേരിക്കുട്ടിയും ആയിരുന്നു. ഷെഫീല്‍ഡ്‌കാരിയും കര്‍ദ്ധിനാല്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി വലിയ പിതാവിന്റെ സഹോദര പുത്രിയുമായ മേരിക്കുട്ടി യു കെ മലയാളികളുടെ വിശ്വാസീ കൂട്ടുകുടുംബത്തിന്റെ പ്രതിനിധിയായി അഭിമാനവും അനുഗ്രഹവും പകര്‍ന്നു.

യു കെ യില്‍ നിന്നും ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ്‌ കര്‌ദ്ധിനാല്‍ ആയി അഭിഷിക്തന്നാകുന്ന മഹാ സുദിനം നേരില്‍ കാണുവാന്‍ പോയ നിരവധി അല്‍മായ പ്രതിനിധികളും ബന്ധു മിത്രാതികളും വലിയ പിതാവിന്റെ മോതിരം മുത്തി ആശംശകള്‍ നേരുകയും പിതാവിന്റെ കൂടെ പോയി മാര്‍പ്പാപ്പയെ ഒരു നോക്ക്‌ അടുത്ത്‌ കണ്ട്‌ അന്‌ഗ്രഹം നേടുവാനും കഴിഞ്ഞ! ചാരിതാര്‍ത്ഥ്യം അനുഭവിച്ചവരും ഉണ്ട്‌. സഭയുടെ മഹാ ഇടയനു സ്‌നേഹോഷ്‌മളമായ ആശംശകള്‍ അര്‍പ്പിച്ച യു കെ മലയാളികള്‍ വലിയ പിതാവിന്റെ പ്രവര്‍ത്തന പതത്തിന്നു പ്രാര്‍ഥനകളും സഹായവും സഹകരണവും ഉറപ്പു നല്‍കി യാത്ര പറയുമ്പോള്‍ അവരുടെ ഹൃദയം കവര്‍ന്ന മഹാ വ്യക്തിത്വം ആയി ആലഞ്ചേരി കര്‍ദ്ധിനാള്‍..
വത്തിക്കാനിലെ കര്‍ദ്ദിനാള്‍ സ്ഥാനോരോഹണ വേദിയില്‍ യു കെ മലയാളികള്‍ ശ്രദ്ധേയരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക