Image

കപട സിനിമാ സംസ്കാരം (കവിത: ജയന്‍ വര്‍ഗീസ്)

Published on 23 February, 2017
കപട സിനിമാ സംസ്കാരം (കവിത: ജയന്‍ വര്‍ഗീസ്)
കറുത്ത ഭൂതങ്ങള്‍,
കടവാതിലുകള്‍,
കനത്ത രാവിന്റെ കടവിലലയുന്നു!

തുടുത്ത മാംസത്തില്‍,
തുളകള്‍ തീര്‍ക്കുന്നു,
കടുത്ത കാമത്താല്‍
കടിച്ചു കീറുന്നു!

മരിച്ച മാനത്തിന്‍,
മുഖത്തെ മൂല്യത്തില്‍,
പുളച്ച കാലത്തിന്‍,
ശവം കിടക്കുന്നു!

പടുത്തുയര്‍ത്തുന്നു ,
പതം വരുത്തുന്നു,
പതച്ചു ചാര്‍ത്തുന്നു,
പുളിച്ച ( സിനിമാ) സംസ്കാരം!

* ചാനല്‍ ചര്‍ച്ചകളില്‍ സത്യം തുറന്നടിച്ച ,
ഹരീഷ് വാസുദേവന് അഭിവാദനങ്ങള്‍!
Join WhatsApp News
വിദ്യാധരൻ 2017-02-23 13:00:26

ഒരു കഥയും കഥയിലെ കഥാപാത്രത്തേയും അഭിനേതാക്കൾ വേണ്ടവിധത്തിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്നതിനപ്പുറം അതഭിനിയച്ചവരുടെ രഹസ്യവും പരസ്യവുമായ ജീവിതക്രമങ്ങളുടെ പിന്നാലെ പോകുമ്പോൾ ഇതുപോലത്തെ വില കുറഞ്ഞ കവിതകളും അഭിപ്രായങ്ങളും പുറത്തേക്ക് വരുന്നത്. മനഃശാസ്ത്രം അല്പം എങ്കിലും പഠിച്ചിട്ടുള്ളവർക്കറിയാം രോഗം എന്താണെന്ന്.  ഉള്ളിലിരിക്കുന്ന വിദ്വേഷവും അസൂയയുമൊക്കെയാവാം.  അഭിനയിച്ചവരുടെ ജീവിതതത്തേ മാറ്റി നിറുത്തി ചിന്തിക്കുമ്പോൾ രചയിതാവ് കവിത എന്ന മാധ്യമത്തെ സിനിമയിൽ അഭിനയിച്ചു പേരും പെരുമയും ഒക്കെയായി കഴിയുന്നവരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ഉള്ള മാധ്യമായി ഉപയോഗിച്ചു എന്ന് വ്യക്തമാണ്

"തുടുത്ത മാംസത്തിൻ
തുളകൾ തീർക്കുന്നു
കടുത്തകാമത്താൽ
കടിച്ചു കീറുന്നു"

മേൽ ഉദ്ധരിച്ച ഭാഗം സിനിമ എന്ന മാധ്യമത്തെ കുറിച്ചോ അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന കഥാപാത്രത്തെകുറിച്ചോ അല്ല എന്ന് വായിച്ചെടുക്കാൻ ബിംബങ്ങളെക്കുറിച്ച് ജ്ഞാനം ഉണ്ടായിരിക്കണം എന്നില്ല

തകഴിയുടെ ചെമ്മീൻ എന്ന സിനിമ കാണുമ്പോൾ പളനിയും, കറുത്തമ്മയും, ചെമ്പൻകുഞ്ഞും എന്ന കഥാപാത്രങ്ങളാണ് മനസ്സിൽ തങ്ങി നില്ക്കുന്നത്. അല്ലാതെ ഷീലയുടെ ജഘനവും സ്തനവും അല്ലെങ്കിൽ അഭിനയം കഴിഞ്ഞു ഷീല മധുവിന്റെ കൂടെയോ സത്യന്റെകൂടെയോ അന്തി ഉറങ്ങിയോ എന്നള്ള കാര്യങ്ങൾ അല്ല. സിനിമയിൽ അഭിനയിക്കുന്നവരുടെ ജീവിത രീതികളും അവരുടെ ആദർശങ്ങളും ഒരു പക്ഷെ നാം വിശ്വസിക്കുന്ന ആദർശങ്ങളുമായി ഇടയുന്നുണ്ടെങ്കിൽ അതിനെ വേറിട്ട് നിറുത്തി കാണണം. കാരണം നല്ല വ്യക്തിത്വമുള്ളവരെ സിനിമയിൽ അഭിനിയക്കാവ് എന്ന് നിയമങ്ങൾ ഇല്ലല്ലോ.
 
ഇവിടെ ഇദ്ദേഹത്തിന്റെ ഈ കവിത വായിച്ചപ്പോഴും ട്രംപിനെയും പൂട്ടിനെയും പുകഴ്ത്തിയുള്ള  കവിത വായിച്ചപ്പോഴും ഒരു കാര്യം വ്യക്തമാണ്. മനസ്സ് വല്ലാതെ കലങ്ങി കിടക്കുയാണെന്ന് . ആ കലക്ക വെള്ളം ഒലിപ്പിച്ചു കളയാനുള്ള ഓടയായി കവിതയെ ഉപയോഗിക്കരുത്.  അത് കവിതയെ നിന്ദിക്കുകയായിരിക്കും . അയ്യപ്പൻ എന്ന കവി കള്ളുകുടിയനായിരുന്നു എങ്കിലും പച്ച മനുഷ്യരുടെ തേങ്ങലുകൾ അദ്ദേഹത്തിൻറെ കവിതയിൽ കേൾക്കാം. അന്ധന്റെ കവിതകൾ ആരെയും അന്ധരാക്കാറില്ലല്ലോ?

Dr.Sasi 2017-02-23 11:23:46

 സിനിമയെ തികച്ചും വിനോദപാധിയായിട്ടാണ് വിവേകശാലികളായിട്ടുള്ള കേരളീയ ജനത ഏറെകുറെ പരിഗണിക്കുന്നത്.പൂർണ സാക്ഷരതയുള്ള കേരളീയ സമുഹത്തിന് സിനിമയിൽ നിന്നും ഒന്നും പഠിക്കാനില്ല .ആഹാരം കഴിച്ചില്ലെങ്കിലുംപത്രം വായിക്കുന്ന വിചാരസരണിയുള്ള ,ബുദ്ധി വൈഭവമുള്ള പ്രൗഢമായ ഒരു ജനതയാണ് കേരളീയ ജനത . സിനിമയിൽ നിന്നും സാമാജിക പ്രശ്നങ്ങൾ മനസ്സിലാക്കുന്ന സമൂഹമുണ്ട്! അതാണ് തമിഴ്‌നാടും ,ആന്ധ്രപ്രദേശും ! അതുകൊണ്ടാണൂ അവിടെ സിനിമ നടന്മാരും നടിമാരും നിയമ നിർമാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് !ലോകത്തിൽ വെച്ച് ഏറ്റവും  കൂടുതൽ സിനിമാതീയേറ്ററുകളുള്ള  രാജ്യം ഇന്ത്യയാണ് ! ഏകദേശം പന്ത്രണ്ടായിരം (മുൻകണക്കു പതിനായിരം ).അതിൽ എഴുപത് ശതമാനവും സൗത്തിന്ത്യയിലാണ് !ഇവിടെ സിനിമ ഒരു അദ്ധ്യാപകന്റെ  ധർമ്മമാണ് ചെയുന്നത് .ആന്ധ്രായിലും തമിഴ്‌നാടിലും  അതുകൊണ്ടാണ് എംജിആറും , ജയലളിതയും , രാമരാവും  ഒക്കെ  അവിടെ ഭരിച്ചത് ! ഈ പ്രവണത കേരളത്തിലും കണ്ടു തുടങ്ങിയുട്ടുണ്ട്! ഇതു നല്ല പ്രവണതയാണോ എന്ന് നല്ല പോലെ വിചാരം ചെയ്യേണ്ടതുണ്ട് !ഇതു മുളയിലേ നുള്ളേണ്ടതുണ്ട് . നുള്ളാൻ കഴിഞ്ഞില്ലികിൽ വലുതായാൽ മുറിച്ചുകളെയണ്ടതാണ് . സംസ്ക്കാരം എന്ന ശബ്ദത്തിന്റെ അർഥം തന്നെ  'നല്ലതുപോലെ ചെയ്യപ്പെട്ടത്' എന്നാണ് . സിനിമയും സംസ്ക്കാരവും ഒന്നിച്ചുപോകുമോ എന്ന ചെറിയ ശങ്ക ഇല്ലാതില്ല !

(Dr.Sasi)

Sheela 2017-02-23 14:41:12
ഞാൻ വിദ്യാധരന്റെ അഭിപ്രായത്തോട് യോചിക്കുന്നു. നമ്മളുടെ അറിവുകൂടാതെ നമ്മളുടെ സംസ്കാരം നശിക്കുന്നില്ല. ഉറപ്പില്ലാത്ത മനസുമായി നടക്കുന്നവർക്ക് സ്ത്രീകൾ ജീൻസ് ഇട്ടാൽ കുഴപ്പം, സ്ലീവെലെസ്സ് ബ്ലൗസ് ഇട്ടാൽ കുഴപ്പം, കാലിന്റെ അടിഭാഗം അൽപ്പം കണ്ടാൽ കുഴപ്പം. ശബരിമലക്ക് പോകുന്നത് കുഴപ്പം, മാരാമൺ കൺവെൻഷനിൽ പോകുന്നത് കുഴപ്പം.  എങ്ങനെ ഞങ്ങൾ സ്ത്രീകൾ ജീവിക്കും പണ്ഡിതരെന്നു പറഞ്ഞതു നടക്കുന്ന നിങ്ങൾ ഇങ്ങെനെ തുടങ്ങിയാൽ? കാമം കണ്ണിൽ കേറിയാൽ പിന്നെ കവിതേം അങ്ങനെയല്ലേ വരൂ. ഒറ്റക്കായിരിക്കും വീട്ടിൽ?

show watcher 2017-02-23 15:32:15
Are you setting new rules for topics for writing a poem? What were you smoking Vidyadharan? Recently writing incoherent stuff.
Poem lover 2017-02-23 17:58:32
i don't think Vidyaadharan is incoherent. He is right about people write incoherent stuff under the label poems 
വിദ്യാധരൻ 2017-02-23 21:38:43
അരിയും തിന്നു പിന്നെ ആശാരിയേം കടിച്ചിട്ട് 
നിയമം ലംഘിച്ചെന്ന് ബഹളം വയ്ക്കുന്നൊ നീ? 
തറയിൽ ഇരുന്നു നീ കാഴ്ചകൾ കാണുമ്പോലെ  
കവിത കണ്ടീടല്ലേ അന്ധനാം 'കാഴ്ച്ചക്കാരാ'
കവിതകുറിക്കുവാൻ നിയമം പണ്ടേയുണ്ട് 
പുതുതാം നിയമത്തിൻ ആവശ്യം ഒട്ടും ഇല്ല
കോർക്കണം പദങ്ങളെ പൂമാലപോലെ പിന്നെ 
ചേർക്കണം ഇടയ്ക്കിടെ ഭംഗിയായ് അലങ്കാരം 
ഓർത്തോർത്തു ചിന്തിക്കുവാൻ ആശയം വേണം നൂനം
തീർക്കാവൂ  കവിതകൾ എന്നിട്ടേ അഗോചരാ നീ 
ഇപ്പോൾ നീ കണ്ടീടുന്ന കാഴ്കൾ കാഴ്ചയല്ല 
ഇളകി മറിയുന്ന മനസ്സിൻ വിഭ്രാന്തിയാ
പരസ്പര വിരുദ്ധമായി കാഴ്ച്കൾ കണ്ടിട്ട് നീ 
വിരൽ ചൂണ്ടീടുന്നോ നീ മറ്റുള്ളോരുടെ നേർക്ക്? 
വാക്കുകൾ കൊണ്ട് നിങ്ങൾ കസർത്തു കാണിച്ചിടിൽ 
പൊന്നാടേം അവാർഡുമായ്  എത്തിടും വിഡ്ഢിവർഗ്ഗം 
ഫോമയും ഫൊക്കാനയും ആനയും ആമകളും 
നൽകിയ അവാർഡിന്റെ ബലത്തിൽ ജല്പിക്കണ്ട 
കവിതക്കടിസ്ഥാനം അനാദികാലം തൊട്ടേ 
ശ്രേഷ്ഠരാം കവിവര്യർ  പാവിയാതാണോർത്തിടൂ നീ
അല്ലല്ല എന്തിനു ഞാൻ സമയം പാഴാക്കുന്നു;
തലയിൽ മുഴുവനും ചെമ്മണ്ണു നിറഞ്ഞോർക്കായ്  
Dr.Sasi 2017-02-24 10:57:07
കവി കാണുന്നു ലോകംമല്ല നാം കാണുന്നുതു ! ലോകം എന്ന ശബ്ധത്തിന്റെ അർഥം' ദൃശ്യതേ, കാണപ്പെടുന്നത് , ഭുജിതേ , അനുഭവിച്ചറിയുന്നുതു  എന്നാണ്. ഓരോരുരുത്തരും കാണപ്പെടുന്ന , അനുഭവിച്ചറിയുന്ന ലോകം വിത്യസ്തമാണ് .അതനുസരിച്ചായിരിക്കും കവിത ജനിക്കുന്നത് !കവിതയ്ക്ക് ഏതെങ്കിലും തരത്തിൽ ഒരു ഫോർമുല വേണം എന്ന് പറയൂന്നതിൽ യാതൊരു യൂക്‌തിയുമില്ല! ഫോർമുല ഉണ്ടെങ്കിൽ വിമർശനത്തിന്‌ എന്ത് പ്രസക്തി !ശാസ്ത്ര സാങ്കേതിക സാംസ്‌കാരിക രംഗങ്ങളിൽ നാം മുന്നേറുബോൾ സിനിമ സംസ്കാരം ഇന്ന് നമ്മളെ പിന്നിലേക്കു നയിക്കുന്നു . ജയൻ സിനിമ സംസ്കാരത്തിന്റെ  ഇന്നത്തെ ദൈന്യയാവസ്ഥ അതിശക്തമായ ഭാഷയിലൂടെ അനേക വിപരീത പ്രതിരോധന അവസ്ഥ വിശേഷങ്ങളിലൂടെ കവിത രചിച്ചിരിക്കുന്നു .കവിതയുടെ വാച്യാർത്ഥം ഇവിടെ പ്രസക്തമല്ല . അസൂയ കൊണ്ടായിരിക്കാം , ഭാര്യ അടുത്തില്ലായിരിക്കാം ഇതൊക്കെ പ്രസക്തമാണോ ? ഗതിയിൽ നിന്നും വിഗതിയിലേക്കു  നാം പോകരുത് !! നാൽപ്പതു വർഷമായി കലാരംഗത്തും സാഹിത്യ രംഗത്തും നല്ല രീതിയിൽ പ്രവർത്തിക്കുന്ന  നല്ലൊരു മനുഷ്യനാണ് jayan !
(Dr.Sasi)
johnson 2017-02-24 11:27:46
I dont understand why the NRIs are bringing the cenema people into  USA. I heard some of these actresses are coming here for prostitution and some actors are coming here to do some business partnerships. some guys dont go back to India and they will work on some gas stations and grocerry stores. I dont thin any cenema people contributed to american malayalees. these cenema people are Parasites! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക