Image

കേരളവും ഗുണ്ടായിസം പിന്നെ വെടിക്കെട്ടും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 22 February, 2017
 കേരളവും ഗുണ്ടായിസം പിന്നെ വെടിക്കെട്ടും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്നലട്ടുന്ന മഹാരണ്ടു പ്രശ്‌നങ്ങളാണ് സിനിമാനടിയുടെ നേരെഉണ്ടായ ഗുണ്ടാആക്രമണവും രണ്ടാമത് ഈശ്വരനുള്ള വെടിക്കെട്ടു നിയന്ത്രണവും കൊടിഞ്ഞ വെയിലും വെള്ളഷാമവും കൃഷി നഷ്ടവും ഒന്നുംആര്‍ക്കും ഒരു പ്രേശ്‌നമേ അല്ലാ. സിനിമാനടിയുടെ നേരെ ഉണ്ടായആക്രമണം മാധ്യമങ്ങള്‍ക്കു കിട്ടിയ ഒരുവരദാനമായി അവര്‍കരുതുന്നു. ഞാനിതെഴുതുന്നത് സ്്ത്രീകളുടെ നേരേയു ണ്ടാകുന്ന ആക്രമണങ്ങളെ നിസാരമായിതള്ളിക്കൊണ്ടല്ല. ഇതൊരുനിസാരവിഷയമായി ഈലേഖകന്‍ കാണുന്നില്ല

പിന്നേയോ ഈസംഭവത്തിലൊരുനാടകീയത കാണുന്നതുകൊണ്ടാണ്. പലരുംപലരേയും രക്ഷിക്കുന്നതിനും ശിഷിക്കുന്നതിനും ശ്രമിക്കുന്നു രാഷ്ട്രീയക്കാര്‍ക്ക് ഇതുമറ്റൊരുകളിയരങ്ങായി മാറിയിരിക്കുന്നു.

ഈതട്ടിക്കൊണ്ടുപോക്കല്‍ നടക്കുന്നത് പകലുംകൂടാതെ ഒരുസിനിമാ ചിത്രീകരണവേദിയില്‍ നിന്നും. കണ്ടുനിന്നവര്‍ പറയുന്നു ഈ നടി തന്റെ കിഡ്‌നാപ്പറെ തിരിച്ചറിഞ്ഞിരുന്നു എന്നും. നടനും രഷ്ട്രീയ കുപ്പായവും കൂടി അണയുന്ന ഒരാവ്യത്തിപറയുന്നത് ഈതട്ടിക്കൊണ്ടുപോക്കിന്റെ പിന്നില്‍ചലച്ചിത്രവ്യവസായികളുണ്ട് എന്നാണ്.

മറ്റു ചിലപ്രമുഖ സിനിമാക്കാര്‍ പറയുന്നു ഇതില്‍ മലയാളത്തിലെ ഒരുപ്രസിദ്ധനടന്റേയും പങ്കുണ്ട് എന്ന്.ഈ കുറ്റകൃത്യത്തിനു നേതൃത്ത്വം കൊടുത്ത വ്യക്തി പലേ നടന്മാര്‍ക്കും നേരത്തെഅറിയാവുന്നൊരാള്‍ ഇതില്‍നിന്നെല്ലാം ഒരുസാധാരണവ്യക്തി എന്തു മനസിലാക്കണം?
എന്തായാലും ഇതൊരുവരുവാനിരിക്കു ന്ന മറ്റൊരുസൂപ്പര്‍ഹിറ്റ് സിനിമയുടെ ആദ്യസീനുകളാണോ എന്നുസംശയിക്കുന്നു. അമ്മയെ തല്ലിയാലുംപൊതുജനത്തിന് രണ്ടഭിപ്രായം എന്നപോല ഇതിലും ഗുണ്ടകള്‍ കൂടതെ ഭരണകര്‍ത്താക്കളും കുറ്റം ചുമക്കേണ്ടേയിരിക്കുന്നു. ഈ ക്വട്ടേഷന്‍ സംഘങ്ങള്‍ ഇന്നലെപൊട്ടിമുളച്ചുവന്നതുപോലെ. തിലകനെ കുത്തുപാള എടുപ്പിച്ച 'അമ്മ എന്ന അഭിനേതാക്കളുടെ സംഘടന ഇതില്‍ കാര്യമായി ഒരഭിപ്രായവും പറഞ്ഞിട്ടില്ല.

അടുത്തവിഷയം വെടിക്കെട്ട് ഇപ്പോള്‍ തൃശൂര്‍പൂരത്തിന്‍റ്റെയും ആലുവ ശിവരാത്രിയുടെയും സമയ മായി. ഇപ്രാവശ്യം ഭക്തജനങ്ങള്‍ക്ക് വെടിക്കെട്ടു നടത്തി ദൈവത്തിന്റെ കാതുംകണ്ണുംതുറപ്പിക്കുന്ന സമ്പ്രദായംഈവര്‍ഷംമുഴുവനുമായി അനുവദിക്കില്ല എന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ തീവിലക്കിന്റെ കാരണം കഴിഞ്ഞവര്‍ഷം ഇവിടെ നിയന്ത്രണ രഹിതമായി നടത്തിയ വെടിക്കെട്ടു പലരുടേയും ജീവനൊടുക്കി എന്നതായിരുന്നു.എന്നാല്‍ ഇതൊന്നും ഭക്തജനത്തിനു പ്രേശ്‌നമല്ല.

എന്തു ത്യാഗംസഹിച്ചും ഈശ്വരന്റെ പ്രീതിപിടിച്ചെടുക്കും. വെടിക്കെട്ടുകാണുവാന്‍ ദൈവം നോക്കിയിരിക്കുന്നു. എന്തായാലും തൃശൂര്‍ പട്ടണംസമരത്തിന്‍റ്റെയും ഹര്‍ത്താലയിന്‍റ്റെയും ഭീഷണിയില്‍ നീങ്ങുന്നു.

ഇതില്‍നിന്നെല്ലാം കാണുന്നത് കരയുന്ന കുഞ്ഞിനേപാലുള്ളൂ എന്ന പഴംചൊല്ലാണ് .സമരങ്ങള്‍ക്കു തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ശക്തിയുണ്ട് എന്നാണ് ഇന്നിവിടെ കാണുന്നത്. ചിലപ്പോള്‍ േതാന്നുംദൈവത്തിന്റെ സ്വന്തംനാട്‌ദൈവം പിശാശിനു തീറെഴുതി കൊടുത്തോ എന്ന് .ആലുവായില്‍ നിന്നും എഴുതുന്നു

Join WhatsApp News
കരയത്തു ജോസ് 2017-02-23 18:51:52
"വെടി"കെട്ടിയാലും മൊത്തത്തില്‍ നാട്ടുകാര്‍ക്കൊക്കെ പ്രശ്നമാണല്ലോ ജോണ്‍ സാറേ ..
Fireworks 2017-02-23 21:41:42
വെടിവെച്ചും വെടിപൊട്ടിച്ചും നടന്ന കാലത്തിന്റ ഓർമ്മകളായിരിക്കും 
Dr.Sasi 2017-02-24 17:36:18
എത്ര വികലമായ  പദങ്ങളുടെ ഉപയോഗം .അപദപദങ്ങൾ പലരും ഉപയോഗിച്ച് , ഉപയോഗിച്ച്  സുപദമെന്നു പറയുന്ന  അപദപദങ്ങൾ. അതാണ് ദൈവത്തിന്റെ സ്വന്തം നാട് കേരളം ! ദൈവത്തിനു സ്വന്തം നാടുണ്ടോ ? സ്വന്തം നാടുള്ള ആളെ ദൈവം എന്ന് വിളിക്കാമോ ? യുക്തി ഉപയോഗിച്ചു ശുദ്ധമായ ശാസ്ത്രത്തിൽ ചിന്തിക്കേണ്ടേ  ഒരു വിഷയമാണിത് .
(Dr.Sasi)
വിദ്യാധരൻ 2017-02-24 22:32:44
 ഉറക്കമില്ലെനിക്ക് ഈയിടെ ആയിട്ട് 
പാതിരായ്‌ക്കെണീറ്റിരിക്കും
വയസ്സെഴുപതിൽ ഏറെയായി ഇപ്പോൾ 
മനസ്സിൽ വല്ലാത്ത മോഹം \
എഴുതണമെന്തേലും വരും തലമുറയ്ക്കായ്
നിർബന്ധമില്ല വിഷയം 
പദം തെറ്റി പദം  അപപദമായാലും
ആർക്കാണിവിടെ ചേതം ?
നാലക്ഷരം കൂട്ടി വായിക്കാൻ കഴിവുള്ള 
എഴുത്തുകാർ ഉണ്ടേൽ വരട്ടെ 
ദൈവം വീണ്ടും ജനിച്ചതാം വാർത്ത 
കേൾക്കാതെ പോയതു കഷ്ടം! 
കേരവൃക്ഷങ്ങൾ തിങ്ങി വിളയുന്ന 
കേരളമെന്ന നാട്ടിൽ 
അട്ടിമറി കൊല കൊള്ളിവെപ്പ് ചതി 
തുള്ളിക്കളിക്കും നാട്ടിൽ 
വന്നുപിറന്നു ദൈവം ഒരുനാളിൽ 
ദൈവത്തിൻ സ്വന്തനാട്ടിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക