Image

ഐറ്റിബി ബര്‍ലിന്‍ മാര്‍ച്ച് ഏഴിന്

Published on 22 February, 2012
ഐറ്റിബി ബര്‍ലിന്‍ മാര്‍ച്ച് ഏഴിന്
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ മാര്‍ച്ച് ഏഴിന് ആരംഭിക്കും. ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന ഈ ലോകസഞ്ചാര മേളയില്‍ 180 രാജ്യങ്ങളില്‍ നിന്നായി 11000 പ്രദര്‍ശകര്‍ പങ്കെടുക്കും.

1,60,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്‌സിബിഷന്‍ നഗറില്‍ മാര്‍ച്ച് ഏഴു മുതല്‍ പതിനൊന്നു വരെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും മാര്‍ച്ച് 10 മുതല്‍ 11 വരെ പൊതുസന്ദര്‍കര്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം.

ഹാള്‍ അഞ്ചിലെ 2 ബിയിലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രദര്‍ശകര്‍ സ്റ്റാളുകള്‍ ഒരുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ടൂറിസം പ്രമോട്ടേഴ്‌സ് ഇന്ത്യന്‍ പവലിയന്റെ മുഖ്യാകര്‍ഷണം ആയിരിക്കും. ആരംഭദിനത്തില്‍ ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഈജിപ്റ്റ് ആണ് ഇത്തവണത്തെ പങ്കാളിത്ത രാജ്യം. മാര്‍ച്ച് 11 ന് തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക