Image

മലയാളി അസോസിയേഷന്‍ പ്രസ്റ്റണ്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്

Published on 22 February, 2012
മലയാളി അസോസിയേഷന്‍ പ്രസ്റ്റണ്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്
പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ മലയാളകളുടെ അഭിമാനമായ പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക്. 2004 ല്‍ രൂപം കൊണ്ട പ്രസ്റ്റണ്‍ മലയാളി അസോസിയേഷന് ശക്തമായ നിയമാവലിയും വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട്. കഴിഞ്ഞവര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു ഡാന്‍സ് സ്‌കൂളും മലയാളം സ്‌കൂളും നിലവില്‍ വന്നത് 2011-12 കാലയളവില്‍ ആണ്. അജി പ്രതീഷ് ഡാന്‍സ് സ്‌കൂളിനു നേതൃത്വം നല്‍കുന്നു. സമ്മര്‍ ഫാമിലി ഫണ്‍ ഡേ, ഓണാഘോഷത്തിനു മുന്നോടിയായി നാല് ദിവസങ്ങളിലായി നടന്ന കായിക മത്സരങ്ങള്‍, ബ്ലാക്ക് പൂള്‍ ടൂര്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം എന്നിവയും ശ്രദ്ധേയമായിരുന്നു. 

അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 12ന് സെന്റ് ക്ലാര്‍സ് പാരിഷ് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് ജോബ് ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആല്‍ബെര്‍ട്ട് ജെറോം സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോയോഫ്രേ ജോര്‍ജ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു.

2012-13 വര്‍ഷത്തെ ഭാരവാഹികളായി ജോബ് ജോസഫ് (പ്രസിഡന്റ്), ലേഖ ആനി (വൈസ് പ്രസിഡന്റ്), സ്റ്റീഫന്‍ ജോസഫ് (സെക്രട്ടറി), സിനി കിരോണ്‍ (ജോയിന്റ് സെക്രട്ടറി), പ്രകാശ് (ട്രഷറര്‍), അജി പ്രതീഷ് (കള്‍ച്ചറല്‍ കോര്‍ഡിനെറ്റര്‍) ബിനു സോമരാജ് (സ്‌പോര്‍ട്‌സ് സെക്രട്ടറി), ആല്‍ബെര്‍ട്ട് ജെറോം, ജിജി ചെറിയാന്‍, മാത്യു ചെറിയാന്‍, ജോവല്‍ അഗസ്റ്റിന്‍ (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക