മാഞ്ചസ്റ്റര്‍: വലിയ നോമ്പിന്റെ ആരംഭത്തില്‍ മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന് (ശനി) ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് സെന്റ് ആന്റണീസ് കത്തോലിക്ക പ്രൈമറി സ്‌കൂളിലാണ് ധ്യാനം ആരംഭിക്കും.
ധ്യാനസമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, ആത്മീയ പങ്കുവയ്ക്കല്‍, സാക്ഷ്യ ശുശ്രൂഷ, ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം എന്നിവയുടെ സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ഫാ. സജി മലയില്‍ പുത്തന്‍പുര പറഞ്ഞു. ധ്യാനത്തിന് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷകളും ഹോം മിഷനുകളും യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് 07985641921, മാര്‍ട്ടിന്‍ 07951745564. വിലാസം: St.Anthony’s RC Primary School, Manchester, M22ONT
റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം