Image

ഉരുകുന്ന മഞ്ഞും, ഉണരുന്ന മണ്ണും! (കവിത: ജയന്‍ വര്‍ഗീസ്)

Published on 19 February, 2017
ഉരുകുന്ന മഞ്ഞും, ഉണരുന്ന മണ്ണും! (കവിത: ജയന്‍ വര്‍ഗീസ്)

ഡൊണാൾഡ് ട്രംപും,  വ്ലാദിമിർ പുട്ചിനും 
പങ്കു വയ്‌ക്കുന്ന  സൗഹൃദ സ്വപ്നങ്ങൾക്ക് 
അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ട്,

ഉദയം കഴിഞ്ഞുവോ, ഉഷസ്സിന്റെ സംക്രമ,
പ്പുലരി പിറന്നുവോ ദൂരേ ?
തമസ്സിന്റെ തോട് പൊളിച്ചീ യുഗത്തിന്റെ,
യരുമയാം ചുണ്ടിലെച്ചോദ്യം,
ഉദയം കഴിഞ്ഞുവോ,ഉഷസ്സിന്റെ സംക്രമ,
പ്പുലരി പിറന്നുവോ വീണ്ടും?

അടയിരുന്നായിരം കോടി യുഗങ്ങളീ,
പ്പുലരിയെ വിരിയിച്ചെടുക്കാന്‍!
ഇതുവരെ,കാലപ്രവാഹിനീ, നീ വരാന്‍,
തപസ്സിന്റെ പുറ്റില്‍ ഉറങ്ങീ.
ഇനിയും പൊളിക്കട്ടെ വാല്മീകം, എന്റെയീ
സവിധത്തില്‍ നീ വന്നുവല്ലോ?

ഗത'ശീത' സമരത്തിന്‍ പൊരുളുകള്‍ മറയുന്നൂ,
പുതിയ പ്രകാശം വരുന്നൂ!
ജ് ജ ടുതിയിലങ്ങതാ പുതിയ യുഗത്തിന്റെ
കുതിരക്കുളന്പടി നാദം!
വരികയായ്, വരികയായ് ഒരു നല്ല നാളെ തന്‍
രഥചക്ര 'രം' കാരവങ്ങള്‍!

മനുഷ്യനും, മനുഷ്യനും കൈകോര്‍ത്തു നില്‍ക്കുന്ന,
മഹനീയ സാഹചര്യങ്ങള്‍,
ഉഷസ്സിന്റെ മാറില്‍ നിന്നുതിരുമീ നൂപുര
ദ്ധനികളില്‍ നിന്നുയിരേണം!
ഇടിയട്ടെ മതിലുകള്‍ എവിടെയും, പുലരട്ടെ
യതിരുകളില്ലാത്ത ലോകം!

അതിശീത സമരങ്ങളുരുകട്ടെ, യതില്‍ നിന്നു
മോഴുകട്ടേ സ്‌നേഹപ്രവാഹം!
ഒരുകോടി വെള്ളപ്പിറാവുകള്‍ ചിറകടി
ച്ചുയരട്ടെ മാനത്തു വീണ്ടും!
കരിമേഘക്കാടുകള്‍ പെയ്‌തോഴിഞ്ഞാകാശ
മതി ശുഭ്ര മാകട്ടെ വീണ്ടും!

അകലെ യൊളിച്ചിരുന്നാരോ തൊടുക്കുന്ന
യതിക്രൂര, ക്രൂയിസ് മിസ്സൈലില്‍,
മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ
ചുടുചോരയില്‍ ഇനി വേണ്ടാ!
എവിടെയും മനുഷ്യനെ കുത്തിത്തുളച്ചു കൊ
ണ്ടൊരു കൊടിക്കൂറയും വേണ്ടാ!

ഭരണാധിപന്മാര്‍ക്ക് പാര്‍ക്കുവാന്‍ ഹര്‍മ്മ്യങ്ങള്‍,
മനുഷ്യന്റെ ചോരയില്‍ വേണ്ടാ!
ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ്,
ഒരു ലോകം മുഴുവനും?.....വേണ്ടാ.
ഉണരട്ടെ നമ്മുടെ ഭൂമിതന്‍ നന്മകള്‍,
വിരിയട്ടെ പൂവുകള്‍ വീണ്ടും!

നുകരട്ടേ, യിനിവരും തലമുറ നമ്മളാല്‍
കരുതുന്ന തേനും, വയന്പും!
അതിരുകളില്ലാത്ത ലോകം! അതില്‍ ദൈവം,
പണിയട്ടെ തന്‍ സ്വര്‍ഗ്ഗ രാജ്യം!
ഉദയം കഴിഞ്ഞുവോ? പിച്ച വച്ചെത്തുമീ,
നവയുഗ പ്പൈതലേ സ്വസ്തി!!
Join WhatsApp News
വായനക്കാരൻ 2017-02-19 12:55:07
ജോർജ് ഓർവെല്ലിന്റെ 'ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലെന്ന' നോവൽ എഴുപത് വർഷം പഴക്കമുള്ളതെങ്കിലും  പണ്ടത്തെക്കാളും അതിന്റെ പ്രസക്തി ഇന്ന് ഏറിയിരിക്കുന്നു . ഭരണാധികാരികൾ സ്വകാര്യസംഭാഷണം ഒളിഞ്ഞുകേള്‍ക്കുകയും, നിലക്കാത്ത യുദ്ധങ്ങൾ അഴിച്ചു വിടുകയും വിദേശ്യരെക്കുറിച്ചുള്ള ഭയം വെറുപ്പും വളർത്തുകയും, അഭയാർത്ഥികൾ നടുക്കടലിൽ മുങ്ങി താഴുന്നതിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു വരാൻ പോകുന്ന ഭവിഷ്യത്തിനെകാട്ടി ജനങ്ങളെ ഇളക്കി അരാജയകത്വം സൃഷിട്ടിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്ന് അമേരിക്കയിൽ കാണുന്നത് കൊണ്ടായിരിക്കാം ഇന്ന് ആ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുന്നത്.  നഷ്ടമായ ഒരു സോവ്യറ്റ് യൂണിയൻ പടുത്തുയർക്കണം എന്ന മോഹത്തോടെയാണ് പൂട്ടിൻ യൂറോപ്പിലേയും അമേരിക്കയിലെയും തിരഞ്ഞെടുപ്പുകളെ തകിടം മറിക്കാൻ ശ്രമിക്കുന്നത്.  സോവ്യറ്റ് യൂനിയന്റ് ഭാഗമായിരുന്നിട്ടും തിരിച്ചു പോകാൻ സമ്മതമില്ലാത്ത രാജ്യങ്ങളാണ് ക്രിമിയ. പക്ഷെ സ്വേച്ഛാതിപതിയായ പൂട്ടിൻ ബലാൽക്കാരത്തിൽ ആ രാജ്യത്തെ റഷ്യയുടെ ഭാഗമാക്കിയപ്പോൾ   നെറ്റോ അതിനെ എതിർക്കുകയും അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു .  ട്രമ്പാകട്ടെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തെറ്റാണെന്നു വാദിക്കുകയും, നെറ്റോ  കാലഹരണപ്പെട്ടതെന്നു വിളിച്ചു പറയുകയും ചെയ്‌തു 

എനിക്ക് മനസിലാകാത്തത് കവി പൂട്ടിൻ -ട്രമ്പ് ബന്ധത്തിന് ഭാഷകൊണ്ട് പുഷ്കലമായ കവിതയിലൂടെ അഭിവാദനം  അർപ്പിക്കുമ്പോൾ , അതിന്റ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചേതോവികാരമെന്തെന്നറിയാൻ ജിജ്ഞാസ വർദ്ധിക്കുന്നു?   പണ്ടാരോ പറഞ്ഞത്പോലെ ഒരു ശസ്ത്രക്രീയ വിദഗ്‌ദ്ധന്റെ കയ്യിലെ കത്തി അപകടകാരിയായ മഴയെ നീക്കം ചെയ്യുന്നതിനോ അല്ലെങ്കിൽ അയാളെ കൊല്ലുന്നതിനോ ഉപയോഗിക്കാം. ഇവിടെ കവി ജനാധിപത്യ വ്യവസ്ഥിതിക്ക് കത്തി വയ്‌ക്കുന്നതായി എനിക്ക് തോന്നുന്നു .

വിദ്യാധരൻ 2017-02-19 08:03:53
അധികാര മോഹികൾ ഏകാധിപതികൾ 
ഇവിടെ മിസൈലുകൾ തീർക്കുന്ന നേരത്ത് 
അറുതിയില്ലാത്തതാം അവരുടെ ക്രൂരത 
ആടുന്നു താണ്ഡവ നൃത്തം ഈ ഭൂമിയിൽ 
തല്ലിതകർക്കുന്നു സാമാന്യജന ജീവിതം 
ഓടുന്നു കൈക്കുഞ്ഞുമായി അമ്മമാർ 
ഓടുന്നു അഭയത്തിനായ്   കേഴുന്നവർ 
കൊട്ടിയടയുന്നു വാതിലുകൾ എന്നാൽ  
ഞെട്ടുന്നു ചില കുട്ടികൾ കൺമുന്നിൽ 
താതനെ വെട്ടി നുറുക്കുന്ന ഭീകര കാഴ്ചയാൽ, 
അമ്മ തൻ ഉടുവസ്ത്രം വലിച്ചു കീറി ഭടൻ
ബലാൽസംഗം ചെയ്യുന്ന  ബീഭത്സ കാഴ്‌ചകണ്ട്.
ഇല്ലില്ലാവില്ല കുറിക്കുവാൻ അവയൊക്കെ 
ലജ്ജയാൽ എന്മുഖവും കുനിയുന്നു കവേ!
ദൈവത്തിൻ പേരു പറഞ്ഞു നടക്കുന്ന കൂട്ടരും 
കാട്ടുന്ന കാഴ്ച്ചകൾ കണ്ടാലോ സർവ്വരും  
മൂക്കത്തു വിരൽ വച്ചുപോകും കഷ്ടം !
എന്നാൽ ഇവരെ മുതുകത്തേറ്റുവാൻ 
ഉണ്ടല്ലോ ഭൂമിയിൽ പൊതുജന കഴുതകൾ 
പൂട്ടിനും ട്രമ്പും കിം ജോംഗ് അണ്ണും 
ഭൂമിയിൽ സ്വർഗ്ഗം തീർക്കുമെന്നീക്കൂട്ടർ 
കാണുന്നു ദിവാസ്വാപ്നങ്ങൾ എപ്പഴും 
വയ്യ കവേ എനിക്കിനി എഴുതുവാൻ ആവില്ല 
അത്രക്ക് നിരുദ്ധകണ്‌ഠനാവുന്നു ഞാൻ 

Democrat 2017-02-19 10:10:00
കവിയും  സ്വപ്നം കാണുന്ന ഒരു കഴുതയോ  വിദ്യാധരാ?

Critic 2017-02-19 18:06:30
പൂട്ടിൻ എന്ന സ്വേച്ഛാധിപതിക്കും  ട്രംമ്പെന്ന വംശീയ വിരോധിക്കും അഭിവാദനം അർപ്പിച്ചെഴുതിയ കവിത വായിച്ചപ്പോൾ വയലാറെന്ന വിപ്ലവ കവിയെ ഓർമ്മ വന്നു. പക്ഷെ വയലാറിന്റെ കവിതകൾ ഗർജ്ജിച്ചത് അടിച്ചമർത്തുന്ന മർദ്ദകർക്ക് നേരേയായിരിക്കുന്നു.  സംസ്കാരത്തിന്റെ നാളങ്ങൾ എന്ന കവിതയുടെ ചില ഭാഗം വായനക്കാരുടെ ശ്രദ്ധക്കായി കൊണ്ടുവരുന്നു.  

നാടിനുവേണ്ടി ധീരതയോ-
ടടരാടിയ മർദ്ദിത ജനതതിയെ 
കൊന്നു കുഴിച്ചിട്ടൊരു ചെമ്മണലിൽ 
കുന്നിനടുത്തൊരു ചെറുകുടിലിൽ 
പറയുകയാവും ചുടുമിഴി നീരോ -
ടറൂപതടുത്തൊരു പടുകിഴവി 
"അരിയും തുണിയും കിട്ടാതങ്ങനെ 
മരണപ്പൊത്തിൽ പിടയും നാൾ,
അത്ചോദിച്ചാൽ ചോദിപ്പവരുടെ 
മുതുകു പൊളിക്കും ഭരണക്കാർ 
അവരോടെതിരെട്ടെത്തിയ നാട്ടാ-
രവരുടെ   തോക്കിനിരയായി 
അയ്യോ! പൊയ്പോയെന്നരുമക്കു-
ഞ്ഞന്നു നടത്തിയ സമരത്തിൽ !
ചങ്കിനൊരുണ്ട തറച്ചതിൽ നിന്നും 
ചെങ്കടൽ തള്ളിയൊരാരൂപം 
വയ്യേ വയ്യതു കാണാൻ മകനെ 
നീയാ മണ്ണിലുറങ്ങുന്നു!
നിൻ നാടെന്തൊരു നാടാണെന്നിനി 
യെന്നെയും അവിടേക്കെത്തിക്കും 
തോക്കിൻ ലാത്തിയുമായി മുടിത്തുള്ളിയ 
സർക്കാരിൻ തേർവാഴ്ചകളെ,
എതിരിട്ടവരുടെ ഹൃദ് രക്തത്താൽ 
കുതിരും വെള്ള മണൽത്തരികൾ 
നാളത്തെ പുതു സംസ്കാരത്തിൻ 
നാളം നെയ്യുകയാണെങ്ങും .

വയലാറിന്റെ കവിതകളിൽ അടിച്ചമർത്തപ്പെട്ടവരുടെ വേദനകൾ പ്രതിഫലിക്കുമ്പോൾ ജയൻ കേസിയുടെ കവിതയിൽ അടിച്ചമർത്തുന്നവരെ സ്തുതിക്കുന്നു.  നാളത്തെ പുതു സംസ്ക്കാരത്തെ രണ്ടുപേരും കാണുന്നത് വ്യത്യസ്തമാണ്.  കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന ആശയത്തിലാണ് ജയൻ തന്റെ കവിത രൂപാന്തരപെടുത്തുന്നത് , അതുകൊണ്ടാണ് എതിരാളികളെ കൊന്നും കുല ചെയ്‌തും അധികാരം നില നിറുത്തുന്ന പൂട്ടിനും , വെളുത്തവർഗ്ഗക്കാരന്റെ ഭരണം അമേരിക്കയിൽ വിഭാവനം ചെയ്യുന്ന ട്രമ്പിനെയും അയാളുടെ ശിങ്കിടികളായ വർഗ്ഗീയ വാദികളും അടങ്ങുന്ന ഒരു പുതു സംസ്കാരം ജയൻ വിഭാവനം ചെയ്യുന്നത്.  പാവം ഇദ്ദേഹം അറിയുന്നില്ല, ജയനും ട്രമ്പ് പുറത്തേക്ക് വലിച്ചെറിയാൻ പ്ലാൻ ചെയ്യുന്ന ന്യുന പക്ഷത്തിൽ പെട്ടവനാണെന്ന്.   ഈ ലോകത്ത് നിന്ന് സാധാരണ ജനങ്ങളെ നീക്കം ചെയ്ത് ഇവിടെ ഒരു ആര്യ സംസ്കാരം സൃഷ്ടിക്കാം എന്ന് സ്വപ്നം കണ്ടവനാണ് ഹിറ്റ്‌ലർ.  ആറു മില്യൺ യഹൂദരെ ഉരുക്കി സോപ്പാക്കിയെങ്കിലും അയാളുടെ അന്ത്യം ആത്മഹത്യയിലായിരുന്നു. ഹിറ്റ്ലറും ഒരു ചിത്രകാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അംബരചുംബികളായ സൗധങ്ങളുടെ ചിത്രങ്ങൾ അയാൾ വരക്കുമായിരുന്നെകിലും അതിലൊന്നും മനുഷ്യരുടെ ചിത്രങ്ങൾ ഇല്ലായിരിക്കുന്നു എന്ന് കേട്ടിട്ടുണ്ട് .  നിങ്ങൾ കവിത രചിക്കുമ്പോൾ പച്ച മനുഷ്യരുടെ   ഹൃദയ സ്പന്ദനങ്ങളും അതിൽ ഉണ്ടായിരിക്കട്ടെ എന്ന് ആശിച്ചുപോകുന്നു 
A friend 2017-02-19 18:28:41
 ഇത് ജയൻ എഴുതിയ കവിത ആണെന്ന് തോന്നുന്നില്ല ഏതോ KKK or   RSS കാരൻ എഴുതിയ കവിത ആയിരിക്കും 
andrew 2017-02-19 20:20:43

ചെവി ഉള്ളവര്‍ കേള്‍ക്കു, ബുദ്ദി ഉള്ളവര്‍ ചിന്തിക്കു

കമ്മ്യൂണിസം വെറും പ്രഹസനം

Putin wants to expand his empire and remove the sanctions. Communism is just a frace in Russia. Putin is one of the richest man in the world. Russia is ruled by few rich people like him, called oligarchy. Did trump borrow money from them ? His debts are estimated to be 140 billion, probably mostly funded by Russian oligarchy. Probably ie why he is reluctant to show his tax papers. He is not the only culprit. He is just a decoy, ryan, mitch, several others are involved in the Russian influence in the Presidential election sabotage. Republicans were desperate and determined to capture power at any cost and they did it. They knew Hilary will win, so they brought out e- mail scam. When they had no credible ground to defeat her they funded Sanders to defeat Hilary. The Media is funded by NRA & republicans, Media + FBI director played a big role too to help the republican agenda.

Putin can or conquer and control most of the European & Asian counties expect China. No one knows the capacity of China and Putin want to test them, He will use America & the idiot trump will be his tool. Israel is also trying to catch fish in the muddled waters. They want to move US embassy to Jerusalem and definitely the Islamic fundamentalists will try to prevent it. So US will end up in war with China & ISIS. Putin will add more oil to the fire and reap the good things of war.

In the name of god and oil US destroyed one of the greatest nations- Iraq. Killed thousands, made thousands handicapped, most Iraq men got killed, women became widows, children became orphans. US trained Taliban. All those together + other factors created the hatred towards USA.

Now when you support trump in the name of your faith, beware- you have no knowledge of the consequences. Remember Hitler too started like this.

No matter how much you support him, you are just a victim- those who have ears hear.    

Anthappan 2017-02-20 07:57:49

Trump and Putin see themselves as "very special" people, deserving of admiration and, consequently, have difficulty empathizing with the feelings and needs of others … Not only do dictators commonly show a "pervasive pattern of grandiosity," they also tend to behave with a vindictiveness often observed in narcissistic personality disorder.   These people will also try to silence media.  Russian media is state controlled and Trump is trying to silence the media in this country.  They also praise each other and try to undermine the world order.   It is sad that people with writing skill waste their time writing hymns about them and misguide the public.  Either the poet doesn’t have the ability to understand the motives of Putin and Trump or he adores the oppressive approach of these people.  Any one reads the body language of Putting and Trump can easily understand that they are vicious people. 


Observer 2017-02-20 09:14:17
Sen. John McCain slammed President Donald Trump's attacks on the media this week by noting dictators "get started by suppressing free press."
It was a startling observation from a sitting member of Congress against the President of the United States, especially considering McCain is a member of Trump's party

Curious 2017-02-20 12:11:27
Hitler's phone, 'the most destructive 'weapon' of all time,' sold for $243,000 Who bought the phone? Trump or Putin?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക