Image

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പൊതു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം

Published on 22 February, 2012
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പൊതു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പൊതു പ്രവേശന പരീക്ഷ നടത്താന്‍ ധാരണയായി. കേന്ദ്രമാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ ഡല്‍ഹിയില്‍ വിളിച്ച സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. 

2013 മുതല്‍ ഈ രീതിയിലായിരിക്കും പ്രവേശന പരീക്ഷ നടത്തുക. സംസ്ഥാനങ്ങളിലെ എന്‍ജിനീയറിംഗ് കോളജുകളില്‍ ഈ പരീക്ഷ ബാധകമാക്കണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.

വര്‍ഷത്തില്‍ രണ്ടുതവണ പൊതു പ്രവേശന പരീക്ഷ നടത്തി തയാറാക്കുന്ന യോഗ്യതാ പട്ടികയ്ക്ക് രണ്ടുവര്‍ഷത്തെ സാധുത ഉണ്ടാകും. ഐഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എന്‍ഐടി, ഐസര്‍ തുടങ്ങി കേന്ദ്രമാനവവിഭവ ശേഷിമന്ത്രായലത്തിന് കീഴിലുളള സ്ഥാപനങ്ങളിലാണ് ഇത് നടപ്പാക്കുകയെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക