Image

മലയാളത്തില്‍ കൂടുതലും സാമൂഹികവിരുദ്ധ സിനിമകള്‍ ഹരിഹരന്‍

Published on 22 February, 2012
മലയാളത്തില്‍ കൂടുതലും സാമൂഹികവിരുദ്ധ സിനിമകള്‍ ഹരിഹരന്‍
കോഴിക്കോട്: സാമൂഹികവിരുദ്ധമായ സിനിമകളാണ് ഇപ്പോള്‍ മലയാളത്തില്‍ കൂടുതലുണ്ടാവുന്നതെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു.

കെ.പി ഉമ്മര്‍ സ്മാരകപുരസ്‌കാരം മാമുക്കോയയ്ക്ക്‌സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളാണ് മുമ്പ് മലയാളത്തിലുണ്ടായിരുന്നത്.ഇപ്പോഴത്തെ അവസ്ഥയ്ക്ക് നടന്‍മാരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. പ്രേംനസീറിനും ഉമ്മറിനും ബഹദൂറിനും കിട്ടിയതുപോലുള്ള വേഷങ്ങള്‍ ഇപ്പോഴാര്‍ക്കും കിട്ടുന്നില്ല. ഉമ്മറിനെപ്പോലുള്ള നടന്‍മാരുടെ അഭാവം തന്നെപ്പോലുള്ള സംവിധായകരെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട്.ഉമ്മര്‍ ചെയ്തതുപോലുള്ള കരുത്തുറ്റ വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ നടന്‍മാരില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.പി ഉമ്മര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരമാണ് മാമുക്കോയയ്ക്ക് ലഭിച്ചത്. ഫൗണ്ടേഷനും അനുസ്മരണസമിതിയും സംയുക്തമായി നടത്തിയ ചടങ്ങില്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ടി.ദാമോദരന്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ പൊന്നാട അണിയിച്ചു. വി.പി. മാധവന്‍ നായര്‍, ബി.എം. സുഹറ, കോഴിക്കോട് നാരായണന്‍ നായര്‍, നടന്‍ സുധീഷ്, കെ.ടി.സി. അബ്ദുള്ള, എന്‍.ബി. കൃഷ്ണക്കുറുപ്പ്, അഡ്വ. എം. രാജന്‍, ഡോ.കെ. മൊയ്തു, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളത്തില്‍ കൂടുതലും സാമൂഹികവിരുദ്ധ സിനിമകള്‍ ഹരിഹരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക