Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ ജിദ്ദയില്‍: നഗരസഭയുടെ അംഗീകാരം നല്‍കി

Published on 22 February, 2012
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ ജിദ്ദയില്‍: നഗരസഭയുടെ അംഗീകാരം നല്‍കി
ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മിക്കാന്‍ ജിദ്ദ നഗരസഭ അംഗീകാരം നല്‍കി. 1000 മീറ്ററിലധികം ഉയരം വരുന്ന ടവര്‍ രാജകുടുംബാംഗവും അറബ്‌ ലോകത്തെ സമ്പന്നപ്രമുഖനുമായ അമീര്‍ വലീദിന്റെ കിങ്‌ഡം ഹോള്‍ഡിങ്‌ കമ്പനിയാണ്‌ നിര്‍മിക്കുന്നത്‌. 4.6 ബില്യന്‍ റിയാല്‍ ചെലവുവരുന്ന പദ്ധതിയില്‍ സൗദി ബിന്‍ലാദിന്‍ കമ്പനിക്കും പങ്കുണ്ടായിരിക്കും.

ചെങ്കടല്‍ തീരത്ത്‌്‌ ജിദ്ദ നഗരത്തിന്റെ വടക്ക്‌ ഭാഗത്തുള്ള അബ്‌ഹുര്‍ കായലിനോട്‌ അഭിമുഖമായാവും ടവറും അതിനോട്‌ ചേര്‍ന്നുള്ള കിങ്‌ഡം സിറ്റിയും നിലവില്‍ വരിക. കിങ്‌ഡം സിറ്റിയുടെ പണി പൂര്‍ത്തന്മിയാക്കാന്‍ 75 ബില്യന്‍ റിയാല്‍ ചെലവ്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ ആദ്യ പടി മാത്രമായ ടവര്‍ നിര്‍മാണത്തിനുള്ള കരാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഒപ്പുവെച്ചിരുന്നു. നഗരസഭയുടെ അനുമതി ലഭിച്ച സ്ഥിതിക്ക്‌ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 63 മാസത്തിനകം പണി പൂര്‍ത്തിയാക്കുന്ന ടവറിന്റെ യഥാര്‍ഥ ഉയരം പണിപൂര്‍ത്തിയായ ശേഷമേ പുറത്ത്‌ വിടാനാവൂ എന്നതാണ്‌ കിങ്‌ഡം ഹോള്‍ഡിങ്‌ കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയത്‌. പ്രതീക്ഷിച്ചതിലും നാല്‌ വര്‍ഷം വൈകിയാണ്‌ പദ്ധതി ആരംഭിക്കുന്നതെന്നും ലോക സാമ്പത്തിക രംഗത്തെ മാന്ദ്യം സൗദിയെ ബാധിച്ചിട്ടില്ലെന്നും അമീര്‍ വലദ്‌ ബിന്‍ തലാല്‍ വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ ജിദ്ദയില്‍: നഗരസഭയുടെ അംഗീകാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക