Image

റഷ്യന്‍സ് വരുന്നു...റഷ്യന്‍സ് വരുന്നു...(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 15 February, 2017
റഷ്യന്‍സ് വരുന്നു...റഷ്യന്‍സ് വരുന്നു...(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ഇതുകേട്ടാല്‍ തോന്നും ഇതാദ്യമായിട്ടാണു ഒരമേരിക്കാന്‍ പ്രെസിഡന്‍റ്റും ഭരണകൂടവും,റഷ്യയുമായി ഇടപെടുന്നതെന്ന്. റഷ്യന്‍ പ്രെസിഡന്റ് പുട്ടിന്‍ മോശക്കാരനാവാം എന്നാല്‍ ജോസഫ് സ്റ്റാലിന്‍ ലോകം കണ്ടിട്ടുള്ള ക്രൂരഭരണാധികാരികളില്‍ ഒരാളായിരുന്നു.

ഇയാളുമായിട്ടാണ് പ്രെസിഡന്റ് സ്വെല്‍റ്റ് മാള്‍ട്ടയില്‍ ഒരുമേശക്കുചുറ്റുമിരുന്നു രണ്ടാം ലോകമഹായുദ്ധം ജര്‍മനിക്കെതിരായി പോരാടുന്നതിനു തീരുമാനമെടുത്തത്.
അതിനുശേഷം റൊണാള്‍ഡ് റീഗന്‍ മറ്റൊരു റഷ്യന്‍ പ്രെസിഡന്റ് ഗോര്‍ബച്ചേവുമായി എത്രയോതവണ ചര്‍ച്ചകള്‍നടത്തി രണ്ടുരാജ്യങ്ങളും തമ്മില്‍ ഒരു അണ്വായുധ കരാറിനുവേണ്ടി. ബില്‍ക്ലിന്‍റ്റനും ബോറിസ് എല്‍സ്റ്റിനുമായി എത്രയോകൂടിക്കാശ്ചകളും ചര്‍ച്ചകളും നടത്തി? എല്ലാഅമേരിക്കന്‍ പ്രസിഡന്‍റ്റുമാരും റഷ്യയുമായി സൗഹാര്ദ്ദപരമായ ബന്ധത്തിനു ശ്രമിച്ചിട്ടുണ്ട്.

സോവിയറ്റിയൂണിയന്‍ ഇല്ലാതായതും ഇന്നത്തെ റഷ്യഉണ്ടായതും, ബെര്‍ലിന്‍ വാള്‍ താഴെവീണതും എല്ലാം റൊണാള്‍ഡ്‌റീഗന്‍ ഗോര്‍ബച്ചേവുമായി പിണങ്ങിയിട്ടോ ഒരുയുദ്ധവും നടത്തിയുമല്ല. ഇതിനെല്ലാംശേഷംഗോര്‍ബച്ചേവ്അമേരിക്കയുടെഒരുസുഹൃത്തായിമാറി.
അണ്വായുധ ശക്തിയില്‍ റഷ്യരണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. മറ്റായുധശക്തികളിലും അതോപോലെതന്നെ. പുട്ടിന്‍ ഏതുതരക്കാരനാണെങ്കിലും അയാളും ഒരുതിരഞ്ഞെടുപ്പില്‍ കൂടിയാണ്അധികാരത്തില്‍ വരുന്നത്.

രണ്ടാംലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലറുംജര്‍മനിയും ആയിരുന്നുപൊതുശത്രു എന്നാല്‍ഇന്നു ഇസ്ലാം തീവ്രവാദികളും. അമേരിക്കയും റഷ്യയും ഇവര്‍ക്കെതിരായ പലേ വേദികളിലും പലേരീതികളിലും യുദ്ധംനടത്തുന്നു. ഒരു പൊതുശത്രുവിനെ തോല്‍പ്പിക്കുന്നതിന് ഡൊണാള്‍ഡ് ട്രമ്പുംപുട്ടിനും തമ്മില്‍ യോജിക്കുന്നതില്‍ എന്തുതെറ്റ്? ശരിതന്നെ റഷ്യആഗോളതരത്തില്‍ ഒരുപാടുകള്ളക്കളികള്‍ നടത്തുന്ന രാജ്യമാണ്. ഒരര്‍ത്ഥത്തില്‍ ആരാണ് ഈകളികളില്‍ ഏര്‍പ്പെടാത്തവര്‍? ഈയടുത്ത ദിവസം കേട്ടവാര്‍ത്ത ,മൈക്ഫ്‌ലിന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ആയിസ്ഥാനമേല്‍ക്കുന്നതിനു മുന്പ്നടത്തിയിരുന്ന ടെലിഫോണ്‍ സംസാരങ്ങള്‍ എഫ്.ബി.ഐ. ചോര്‍ത്തിയിരുന്നു. അങ്ങിനാണ ്‌റഷ്യന്‍ സ്ഥാനപതിയുംതമ്മില്‍ നടന്ന സംഭാഷണം ചോര്‍ന്നു മാധ്യമങ്ങളില്‍ വരുകയും മൈക്ഫ്‌ലിന്റെ രാജിയില്‍ എത്തുന്നതും.

ഇവിടെ രണ്ടുകാര്യങ്ങളാണ് ശ്രദ്ധേയമായിട്ടുള്ളത്. ഒന്ന് എഫ്.ബി.ഐ. ഒരുസ്വകാര്യവ്യക്തിയുടെ ഫോണ്‍സംസാരം കേള്‍ക്കുന്നു,രണ്ട് ആസംഭാഷണം റഷ്യയുടെസ്ഥാനപതിയും തമ്മിലുള്ളത്. എന്നിട്ട് ഈഫോണ്‍ വിളികള്‍ രാഷ്ട്രീയപകപോക്കുകള്‍ക്കു വേണ്ടി ഉപയോഗിക്കല്‍. ഇതുനടന്നത് മറ്റെങ്ങുമല്ല മനുഷ്യാവകാശങ്ങളുടെ സൂഷിപ്പുകാര്‍ എന്നുകൊട്ടിഘോഷിക്കുന്ന അമേരിക്കയില്‍.
എത്രലാഘവത്തോടെയാണ് നാം പറഞ്ഞത് ,റഷ്യക്കാര്‍ ഡെമോക്രറ്റിക്പാര്‍ട്ടിയുടെ ഈമെയില്‍ ചോര്‍ത്തിയെന്നും അങ്ങിനെ റഷ്യ ഹില്ലരി ക്ലിന്റന്റെ പരാജയത്തിനു വഴിതെളിച്ചു എന്നെല്ലാം. ഇന്നും അതിന്റെ ചൂടുതീര്‍ന്നിട്ടില്ല.

അപ്പോള്‍ നമുക്ക് എന്തുതോന്യാസവും കാട്ടാം എന്നല്ലേ എല്ലാവരോടും പറയുന്നത്.
മൈക്ക് ഫ്‌ലിന്നിനെ താഴെയിറക്കാന്‍ ഈ ചതിനടത്തി എന്നാല്‍ ഇതിന്‍റ്റെ വരുംവരാഴികള്‍ തീരുകില്ല. മറ്റുരാജ്യങ്ങളുടെ എംബസികളും നേതാക്കളും എല്ലാം അമേരിക്കയെ ഒരുസംശയദൃഷ്ടിയിലൂടെയേ കാണുകയുള്ളു. ചുറ്റുപാടുംനോക്കാതേയും ആരെ വിശ്വസിച്ചുസംസാരിക്കാം എന്നെല്ലാംഉള്ള ആശങ്കകള്‍ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പരത്തിയിരിക്കുന്നു.

ഇവിടെ ഇന്നുഒട്ടനവധി മാധ്യമങ്ങളും ്രപാധാന്യംകൊടുത്തു സംസാരിക്കുന്നത് മൈക്ക് ഫ്‌ലിന്‍ എന്തോ വലിയതെറ്റുചെയ്തു അതും ട്രമ്പിന്റെ അനുവാദത്തോട്. എന്നാല്‍ എന്തായിരുന്നു സംസാരവിഷയം എന്നതില്‍ഇന്നും ഊഹാഭോഹങ്ങള്‍ മാത്രം. ഈസംഭാഷണം തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നെങ്കില്‍ ഹില്ലരിക്കെതിരെ നടന്നഒരുഗൂഢാലോചനയായി കാണാമായിരുന്നു. എലിയെ പിടിക്കുന്നതിന് ഇല്ലം വുംചുടാം എന്ന വാശി മാധ്യമങ്ങളും ട്രമ്പ് വിരോധികളും ഈനാടിന്റെ ഉന്നമനത്തെ കരുതി ഉപേക്ഷിക്കുന്നതാണ് നല്ലത്.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
റഷ്യന്‍സ് വരുന്നു...റഷ്യന്‍സ് വരുന്നു...(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
007 Thunderbolt 2017-02-15 21:25:08
റീഗൻ ഗോർബിച്ചോവുമായി കൂട്ടുകെട്ടുണ്ടാക്കിയെങ്കിൽ അത് റഷ്യയുടെ നട്ടെല്ലൊടിക്കാനാണ്.  എന്നാൽ അന്നും നെറ്റോയെ ശക്തമാക്കി നിറുത്താൻ റീഗൻ മടികാണിച്ചില്ല. വര്ഷങ്ങളോളം നീണ്ടു നിന്ന അഫഗാനിസ്ഥാനിലെ യുദ്ധത്തിൽ റഷ്യയെ കെട്ടുകെട്ടിക്കാൻ കഴിഞ്ഞത് റീഗന്റെ കഴിവുകൊണ്ടാണ്. അദ്ദേഹത്തിൻറെ വിദേശ നയവും ട്രംപിന്റെ റഷ്യൻ നയവും താരതമ്യ പഠനം നടത്തുന്നത് കുന്ത്രക്ക് രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ അറിയാത്തതുകൊണ്ടാണ് .  ഇവിടെ ട്രമ്പ് പൂട്ടിൻ എന്ന കെജിബി ഏജന്റിന്റെ വിധേയനാണ്.  ട്രംപിന്റ് ടാസ്ക് തുടങ്ങി സ്ത്രീകളുമായിട്ടുള്ള ബന്ധത്തിന്റെ ടേപ്പ് പൂട്ടിൻ സൂക്ഷിക്കുന്നുണ്ട്. കൂടാതെ അമേരിക്കയുടെ തിരഞ്ഞെടുപ്പിനെ മാറ്റി മറിച്ചു വെറും അധികാര മോഹിയായ ട്രമ്പിനെ പ്രസിഡണ്ടാക്കി റഷ്യയെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുപോകണം എന്നുള്ള പൂട്ടിന്റെ വലിയ സ്വപ്നത്തിന്റെ പൂർത്തികരണത്തിനുള്ള വഴി തെളിക്കലാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഹില്ലരി ആയിരുന്നെങ്കിൽ അത് ഒരിക്കലും നടക്കില്ല.  
എന്തുകൊണ്ട് പൂട്ടിൻ അത് ചെയ്യുന്നു എന്ന് ചോദിച്ചാൽ, റഷ്യയുടെ സമ്പത് വ്യവസ്ഥ ഇന്ന് തകരാറിലാണ് .  ഏറ്റവും കൂടുതൽ എണ്ണ യൂറോപ്പിലേക്കാണ് കയറ്റി അയച്ചുകൊണ്ടിരുന്നത് എന്നാൽ 2014 ൽ ക്രെയ്‌മിയെ റഷ്യയുടെ ഭാഗമാക്കിയാപ്പോൾ , യൂറോപ്പ് ഏർപ്പെടുത്തിയെ ഉപരോധം റഷ്യയുടെ സമ്പത് വ്യവസ്ഥയെ കാര്യമായി ബാധിച്ചു. എന്തുകൊണ്ട് നെറ്റോ കാലോചിതമല്ല എന്ന് ട്രംപ് പറയുന്നു എന്നും ചിന്തിക്കുന്നത് നല്ലതാണ് .  പൂട്ടിനോട് ഏതൊക്കെയോ തരത്തിൽ ട്രമ്പ് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാളെ ഇടയ്ക്കിടക്ക് പുകഴ്തിത്തി കൊടിരിക്കുന്നത് 

സെക്രട്ടറി ഓഫ് സ്റ്റേറ്റ് 
ഫ്ലിൻ 
മുൻ കാമ്പയ്ൻ മാനേജർ   ഇവരെല്ലാം പൂട്ടിനുമായി ബന്ധമുള്ളവരാണ് .  നിക്‌സണെ ഭരണകൂടത്തിൽ നിന്ന് തെറിപ്പിച്ചത് ചെറിയ ഒരു മോഷണമാണ്.  ക്ലിന്റന്റെ രസസ്യങ്ങളുടെ കലവറ തുറന്നത് ഒരു ചെറിയ ടേപ്പ് റിക്കോർഡിങാണ് .  അതുകൊണ്ട് ഒന്നും അവഗണിച്ചു കളയാറായിട്ടില്ല കുന്തറ . ഒരു സ്വതന്ത്രമായ അന്വേഷണം  സത്യം പുറത്തുകൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം 

naradan 2017-02-16 15:25:53
ഈനാം പീച്ചിക്കു  മരപ്പട്ടി കൂട്ടു
 എല്ലാ വിവരക്കേടിനു  അടിയിൽ  ഗുഡ് എന്ന് ഈയിടെ  പല തവണ  ഷീല 
thomas ninan 2017-02-16 15:29:19
This is a felony--> Flynn in FBI interview denied discussing sanctions with Russian ambassador
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക