Image

യു.എന്‍ വാര്‍ഷിക ഫോട്ടോ എക്‌സിബിഷന്‍ വിയന്നയില്‍

Published on 22 February, 2012
യു.എന്‍ വാര്‍ഷിക ഫോട്ടോ എക്‌സിബിഷന്‍ വിയന്നയില്‍
വിയന്ന: വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ കീഴിലുള്ള യു.എന്‍. ഫോട്ടോ ക്ലബിന്റെ ഈ വര്‍ഷത്തെ എക്‌സിബിഷനും ഫോട്ടോഗ്രാഫി മത്സരവും ഫെബ്രുവരി ഇരുപത്തി രണ്‌ടാം തീയതി ബുധനാഴ്‌ച വൈകുന്നേരം അഞ്ചു മണിക്ക്‌ വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ നടത്തും. ഐക്യരാഷ്‌ട്രരാഷ്‌ട്ര സംഘടനയിലും വിയന്നയിലെ വിവിധ എംബസികളിലും ഉദ്യോഗസ്ഥരായ അന്‍പതോളം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത അഞ്ഞൂറോളം ഫോട്ടോകളില്‍ നിന്നും രഹസ്യ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ച്‌ ഫോട്ടോകള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.

കഴിഞ്ഞ വര്‍ഷം എല്ലാ മാസവും നടത്തിയ ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പന്ത്രണ്‌ടു ഫോട്ടോകളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന ഫോട്ടോയ്‌ക്ക്‌ ഫോട്ടോ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ സമ്മാനിക്കും. 2004 ലും 2006-ലും ഫോട്ടോ ഓഫ്‌ ദ ഇയര്‍ അവാര്‍ഡും മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുള്ള ഇന്റര്‍നാഷണല്‍ ആറ്റോമിക്‌ എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനായ മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ എടുത്ത പത്തു ഫോട്ടോകളും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
യു.എന്‍ വാര്‍ഷിക ഫോട്ടോ എക്‌സിബിഷന്‍ വിയന്നയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക