Image

അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 09 February, 2017
അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായിട്ട് ഈ ജനുവരി 26ന് 67 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. വിദേശാധിപത്യത്തിന്റെ അടിമത്വത്തില്‍ നിന്ന് സ്വദേശ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളില്‍ ഇന്ത്യ കിട്ടുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു. മൂന്നാം ലോകരാഷ്ട്രമെന്ന് ഇന്ത്യയെ കളിയാക്കിയ പാശ്ചാത്യ വികസിത രാഷ്ട്രങ്ങള്‍ ക്കു മുന്‍പില്‍ ഇന്ത്യയിന്ന് അവരോളമെ ത്തിയെന്ന് കാണി ച്ചുകൊടുക്കുകയുണ്ടായി. അന്ന് കളിയാക്കിയവര്‍ ഇന്ന് ഇന്ത്യയെ കൂട്ടുപിടിയ്ക്കാന്‍ മത്സരിക്കുമ്പോള്‍ നാം എത്രമാത്രം വളര്‍ന്നുയെന്ന് ഊഹിക്കാവു ന്നതേയുള്ളു.

ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം കിട്ടുകയും സ്വയംഭരണാവകാശം നേടുകയും ചെയത പല രാജ്യങ്ങളും വളര്‍ച്ചയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്നു പറയാം. പല രാജ്യ ങ്ങളും വളര്‍ച്ച മുരടിച്ച് ചിന്ന ഭിന്നമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗവും അഭിനന്ദനീയവുമാണെ ന്ന് പറയേണ്ടതുതന്നെ. അതില്‍ ഇന്ത്യയെ നയിച്ച ഭരണകര്‍ത്താക്കളെ നന്ദിയോടെ സ്മരിക്കേണ്ടതുതന്നെയാണ്. അ വരുടെ ദീര്‍ഘവീക്ഷണത്തോ ടെയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് അതിനു പിന്നിലെന്നു തന്നെ പറയാം.

രാഷ്ട്രീയത്തിനപ്പുറം രാജ്യ ത്തേയും ജനങ്ങളേയും സ്‌നേ ഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നവരായിരുന്നു അന്നത്തെ രാഷ്ട്രനേതാക്കളും ഭരണാധികാരികളും. ക്യാമറ കണ്ണുകളിലേക്കു മാത്രം ശ്രദ്ധിച്ചുകൊണ്ട് പൊള്ളയായ വാഗദാനങ്ങളും മറ്റുമായി ഭരണം ന ടത്തുന്ന ഇന്നത്തെ ഭരണാധികാരികളില്‍ നിന്ന് ഏറെ വ്യ ത്യസ്തരായിരുന്നു അവരെന്നു പറയാതെ വയ്യ. പട്ടിണി മാറ്റി ഫലഭൂയിഷ്ടമായ രാഷ്ട്രമാക്കി മാറ്റാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് വളരെ വലുതായിരുന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹി ക്കുന്ന കര്‍ഷകന്റെ കഠിനാദ്ധ്വാനവും, രാജ്യത്തെ മഞ്ഞും മഴ യും വെയിലും ചൂടും തണുപ്പു മേറ്റ് രാപകലില്ലാതെ കാത്തു സൂക്ഷിക്കുന്ന ജവാന്മാരുടെ സേവനവും കണ്ട് അവരെ മുന്‍നിര്‍ത്തി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ലാല്‍ ബഹദൂര്‍ശാ സ്ത്രിയുടെ ഭരണം കര്‍ഷകനു താങ്ങും തണലും സൈനീകന് ശക്തിയുമായിരുന്നു. അത് മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ മുദ്രാവാക്യം “ജയ് ജവാന്‍ ജയ് കി സാന്‍’ ഇന്നും ഭാരതമണ്ണില്‍ ആവേശത്തിന്റെ അലകടലുയ രും.

സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍വേണ്ടി ഇന്ദിരാഗാന്ധി അധികാരമേറ്റെടുത്തപ്പോള്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. അവരുടെ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ക്കൂ ടി അതില്‍ നിന്ന് കരകയറാന്‍ ഇന്ത്യയ്ക്കു സാധിച്ചു. 1969-ല്‍ കൊണ്ടുവന്ന ബാങ്കുകളുടെ ദേശസാല്‍ക്കരണം ഖനി മേഖല ദേശസാല്‍ക്കരിക്കണം. ഇന്‍ ഷുറന്‍സ് മേഖലയുടെ വളര്‍ച്ച തുടങ്ങിയവ ഇന്ത്യയില്‍ ശക്ത മായി ഉണ്ടാക്കിയെടുക്കാന്‍ ക ഴിഞ്ഞു.

ആറാം പഞ്ചവല്‍സര പദ്ധതി നടപ്പാക്കിയത് മൊറാര്‍ജി ദേശായിയായിരുന്നു. അത് കാര്‍ഷിക വളര്‍ച്ചയ്ക്കും ചെറുകിട വ്യവസായത്തിനും ഒട്ടേ റെ താങ്ങും തണലുമായിരു ന്നു. വന്‍കിട വിദേശ വ്യവസായിക ഭീമന്‍മാരെ ഇന്ത്യയില്‍ നിന്നോടിച്ച് ചെറുകിട വ്യവസായം പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പിന്നീട് വന്ന ചരണ്‍സിങ്ങും കാര്‍ഷിക വളര്‍ച്ച മുന്‍ നിര്‍ത്തി ഭരണം നടത്തുകയു ണ്ടായി. മൊറാര്‍ജി ദേശായിയുടെ കാലത്ത് തുടങ്ങിവച്ച ജല സേചന പദ്ധതികളില്‍ ചിലതൊക്കെ പൂര്‍ത്തീകരിക്കാന്‍ ചുരുക്ക കാലമെ ഭരിച്ചൊള്ളുയെങ്കിലും ചരണ്‍സിംങ്ങിന് കഴിഞ്ഞുയെന്ന് പറയാം.

രാജീവ് ഗാന്ധിയുടെ സംഭാവനയെന്ന് എടുത്തു പറയാവുന്ന ഒന്നാണ് ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യ യുടെ വളര്‍ച്ച. ശാസ്ത്രസാങ്കേ തിക രംഗത്ത് ഇന്ന് ഇന്ത്യ ഇത്രയധികം വളര്‍ച്ച പ്രാപിക്കാ ന്‍ കാരണം അന്ന് നടപ്പാക്കിയ ഭരണ പരിഷ്ക്കാരങ്ങളായിരു ന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് വന്‍ വളര്‍ച്ച കൈവരിക്കാന്‍ കാരണം രാജീവ് ഗാന്ധി ശക്തമായ അടിത്തറയിട്ടുയെന്നതാണ്. അദ്ദേഹം അ തിനായി ഒരു വകുപ്പ് മന്ത്രിയെ പ്പോലും നിയമിച്ചു. കെ.ആര്‍. നാരായണനായിരുന്നു അന്നത്തെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി. ഇന്ത്യയുടെ സൈനീക ശക്തി വര്‍ദ്ധിപ്പിക്കാനും മറ്റുമായി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു വി.പി.സിംഗ്.

രാഷ്ട്രത്തെ സേവിക്കുകയും കാത്തുപരിരക്ഷിക്കുകയും ചെയ്യുന്ന സൈനീകനെ അംഗീകരിക്കുകയും സൈന്യ ത്തിന് ആവശ്യമായ സൗകര്യ ങ്ങള്‍ ഒരുക്കുകയും ചെയ്യുകയു ണ്ടായതും അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ പ്രധാനമാ യും ലക്ഷ്യമിട്ടത് വാര്‍ത്ത വി നിമയരംഗത്താണ്. വാര്‍ത്താ വിനിമയരംഗത്ത് ഇന്ന് ഇന്ത്യ വന്‍ വളര്‍ച്ച നേടുകയുണ്ടായി. ലോകത്തെവിടെയും അനായാ സേന ഇന്ന് ആശയ വിനിമയം നടത്താന്‍ കഴിയുന്നതില്‍ ചന്ദ്ര ശേഖറിന്റെ ഭരണനേതൃത്വത്തി ന്റെ അടിത്തറയിട്ട പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ച സാം പീത്താഡോയുടെ പങ്ക് വളരെ വലുതായിരുന്നു. ചെറിയ കാലയളവായിരുന്നതുകൊണ്ട് ദേവഗൗഡയ്ക്ക് കാര്യമായ പ്രവര്‍ ത്തനം കാഴ്ചവയ്ക്കാന്‍ കഴി ഞ്ഞില്ല.

പി.വി. നരസിംഹറാവു ഇന്ത്യയെ സാമ്പത്തിക രംഗത്ത് വളര്‍ത്തിയെടുക്കുകയുണ്ടായി. അതിനായി ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാമ്പ ത്തിക വിദഗ്ദ്ധരിലൊരാളായ ഡോ. മന്‍മോഹന്‍സിംങ്ങിനെ ധനകാര്യമന്ത്രിയാക്കിക്കൊണ്ട് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ക്ക് നേതൃത്വം നല്‍കാന്‍ റാവു വിന് കഴിഞ്ഞു. ബാങ്കുകള്‍ക്കു മേലുള്ള നിയന്ത്രണത്തിന് അയവു വരുത്തിക്കൊണ്ട് ജനങ്ങ ള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കാനും മറ്റും ഇതില്‍ക്കൂടി കഴിഞ്ഞു. ഐ.ടി. മേഖലയുടെ വളര്‍ച്ച ഈ കാലയളവില്‍ കൂടുതലു ണ്ടായിയെന്നു തന്നെ പറയാം. ശാസ്ത്ര സാങ്കേതികരംഗത്തെ വളര്‍ച്ച രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഐ.ടി. രംഗത്തുള്ള വളര്‍ച്ച എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ ഐ.ടി മേഖല യെ ലോകം ശ്രദ്ധിക്കാന്‍ തുട ങ്ങിയത് അന്നു മുതല്‍ക്കായി രുന്നു. ഐ.കെ.ഗുജറാളും കുറച്ചുകാലമെ ഭരിച്ചിരുന്നുയെങ്കിലും വിദേശനയം ലോകരാ ഷ്ട്രങ്ങളുടെ ഇടയില്‍ നടപ്പാ ക്കാനും കഴിഞ്ഞു.

വാജ്‌പേയിയുടെ ഭര ണം ഗ്രാമീണ ജനതയുടെ ഉന്ന മനത്തിനായി മാറ്റി വയ്ക്കുക യാണുണ്ടായത്. ഗ്രാമീണ ജന തയുടെ സാമ്പത്തിക ഭദ്രത ഉറ പ്പുവരുത്താന്‍ അദ്ദേഹം പല പദ്ധതികളും കൊണ്ടുവരികയു ണ്ടായി. ഇന്ത്യ പാക്ക് അതിര്‍ ത്ഥികള്‍ കൂടുതല്‍ സൗഹാര്‍ദ്ദ പരമാക്കാന്‍ അദ്ദേഹം ശമ്രിച്ചു. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാ നിലേക്ക് ബസ് സര്‍വ്വീസ് പോ ലും തുടങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ടെലികോം വ്യവസായത്തില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തിയത് ഈ കാലയളവിലാ ണ്.

അതിനുശേഷം വന്ന മന്‍മോഹന്‍സിംഗ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച യ്ക്കും ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കും കരുത്തുറ്റ നേ തൃത്വം നല്‍കി. വിദ്യാഭ്യാസ രംഗത്തും ഇന്ത്യ വളര്‍ച്ച നേടു കയുണ്ടായി. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വ ളര്‍ച്ച വിദേശ നിലവാരത്തിലു ള്ള സര്‍വ്വകലാശാലകളും വി ദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലത്തുണ്ടായി. എട്ട് പുതിയ ഐ.ടി.ക്ക് തുടക്കമിട്ടത് ഈ കാലയളവിലാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തു നടപ്പാക്കി യ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിഞ്ഞുയെന്നതാണ് എടുത്തു പറയാവുന്ന ഒന്ന്.

ഇന്ന് ഇന്ത്യ വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് കുതിച്ചു ചാടിക്കൊണ്ടിരിക്കുക യാണ്. അതിന് നേതൃത്വം നല്‍ കിയവരുടെ പങ്ക് വിസ്മരിക്കുന്നത് നല്ലതല്ല. രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തെ സേവിക്കുക മാത്രമല്ല വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യയെ ശത്രു രാഷ്ട്രങ്ങള്‍ അസൂയയോടെ നോക്കി കാണുകയും മറ്റു രാഷ് ട്രങ്ങള്‍ മിത്രമാക്കാന്‍ നോക്കുകയും ചെയ്യുന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തിന് വക നല്‍കുന്നുണ്ട്.

ഇനിയും ഇന്ത്യ വള രേണ്ടിയിരിക്കുന്നു. ഐക്യരാ ഷ്ട്രസഭയില്‍ സ്ഥിരാംഗത്വം എന്ന സ്വപ്നം ഇന്ത്യയ്ക്ക് സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിട്ടി ല്ല. അതിനു പ്രധാന തടസ്സം ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂ യ പൂണ്ടിരിക്കുന്ന ശത്രു രാഷ്ട്രമായ ചൈനയുടെ പിടിവാശി യാണ്. അമേരിക്കയെപ്പോലെ യുള്ള വന്‍കിട രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പു നയവും അതിന്റെ പിന്നിലുണ്ടെന്നു തന്നെ പറയാം. എന്നാല്‍ ഇന്ത്യ പ്രതീക്ഷ കള്‍ കൈവിടാതെ അതിനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരി ക്കണം.

ഇന്ത്യ പാക്ക് അതിര്‍ത്തി പ്ര ശ്‌നപരിഹാരമാണ് ഇന്ത്യയ്ക്ക് മുന്നിലെ കീറാമുട്ടി. ചൈനയുള്‍പ്പെടെയുള്ള ചില രാഷ്ട്രങ്ങ ള്‍ പാകിസ്ഥാന് പിന്തുണ ന ല്‍കുന്നുയെന്നതുകൊണ്ട് ലോ കമുള്ള കാലത്തോളവും ഉണ്ടാ യിരിക്കും അല്ലെങ്കില്‍ പാക്കി സ്ഥാന്‍ ശക്തി ക്ഷയിക്കണം. എന്നിരുന്നാലും ഇന്ത്യ ഇന്ന് പാക്കിസ്ഥാന്റെ വളര്‍ച്ചയുടെ പതിന്‍മടങ്ങ് വളര്‍ച്ച നേടി. അതില്‍ അഭിമാനിക്കാം.

(ബ്‌ളസന്‍ ഹൂസ്റ്റന്‍) blessonhouston@gmail.com
അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക