Image

പിറവം തിരഞ്ഞെടുപ്പ് 17ലേക്ക് മാറ്റണം: രാഷ്ട്രീയ പാര്‍ട്ടികള്‍

Published on 22 February, 2012
പിറവം തിരഞ്ഞെടുപ്പ് 17ലേക്ക് മാറ്റണം: രാഷ്ട്രീയ പാര്‍ട്ടികള്‍
തിരുവനന്തപുരം: പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച പതിനേഴിലേയ്ക്ക് മാറ്റണമന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഈ നിലപാട് തന്നെയാണുള്ളത്. മാര്‍ച്ച് പതിനെട്ടിനപ്പുറത്തേയ്ക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കരുതെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിനെ ബി.എസ്.പി. മാത്രമാണ് എതിര്‍ത്തത്. വേണ്ടിവന്നാല്‍ പതിനേഴിന് നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും സ്‌കൂളുകളിലെ പോളിങ് ബൂത്തുകള്‍ മാറ്റരുതെന്നും എല്‍.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക