Image

കണ്ണൂരിലെ സര്‍വകക്ഷി സമാധാന ചര്‍ച്ച വൈകീട്ട് നാലിന്‌

Published on 22 February, 2012
കണ്ണൂരിലെ സര്‍വകക്ഷി സമാധാന ചര്‍ച്ച വൈകീട്ട് നാലിന്‌
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം ഇന്നു വൈകീട്ട് നാലു മണിക്ക് നടക്കും. സി.പി.എം. നല്‍കിയ പരാതിയെ തുടര്‍ന്നാണ് യോഗം വൈകീട്ടത്തേയ്ക്ക് മാറ്റിയത്. സമാധാനയോഗം നടക്കുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പരാതിപ്പെട്ടിരുന്നു. ഇതിനുശേഷം എ.ഡി.എം. എം.ഡി. മാത്യു ജയരാജനെ നേരിട്ടു വിളിച്ച് യോഗം നടക്കുന്ന വിവരം അറിയിക്കുകയായിരുന്നു. നേരത്തെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് യോഗം നടത്താനായിരുന്നു തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക