Image

ലാലൂര്‍ മാലിന്യപ്രശ്‌നം: കെ. വേണുവിനെ അറസ്റ്റുചെയ്തു നീക്കി

Published on 22 February, 2012
ലാലൂര്‍ മാലിന്യപ്രശ്‌നം: കെ. വേണുവിനെ  അറസ്റ്റുചെയ്തു നീക്കി
തൃശൂര്‍ : ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തിവരികയായിരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കെ. വേണുവിനെ പോലീസ് അറസ്റ്റുചെയ്തു നീക്കി. തൃശൂര്‍ ഡിവൈഎസ്പി ടി.കെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വേണുവിനെ അറസ്റ്റുചെയ്തത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. വേണുവിനെ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് വേണു അറിയിച്ചു. വികേന്ദ്രീകൃത മാലിന്യ നിക്ഷേപം നടപ്പാക്കുക, ലാലൂരിലെ മാലിന്യം നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരസമരം നടത്തിവരികയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക