Image

പ്രേമ സുദിനങ്ങള്‍ (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)

Published on 06 February, 2017
പ്രേമ സുദിനങ്ങള്‍ (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
(വാലന്റയിന്‍ ഒരു ദിവസം കൊണ്ട് തീരുന്നില്ല, പ്രത്യേകിച്ച് കവി ഹൃദയമുള്ളവര്‍ക്ക്, പ്രേമിച്ച് കൊണ്ടിരിക്കുന്നവര്‍ക്കൊക്കെ ഈ കവിത സമര്‍പ്പിക്കുന്നു)

കവികളാല്‍, എഴുത്തുകാരാല്‍ അനുഗ്രഹീതമായ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വലന്റയിന്‍ രചനകള്‍ ധാരാളം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇ-മലയാളിയില്‍ രചനകളുടെ വിജയകരമായ ഒരു പ്രേമവാരം തന്നെയുണ്ടാകട്ടെ !!

പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുന്നു
പൂക്കള്‍ വിടര്‍ന്നിരുന്നു
പൂമണം പൊഴിച്ചിരുന്നു
സ്ത്രീകള്‍ ചിരിച്ചിരുന്നു
ചുറ്റും നിരന്നിരുന്നു
ജോസിനു യൗവ്വനമായിരുന്നു- അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു

മായാമാനസ വീണയിലനുദിനം
പുതുരാഗങ്ങള്‍ ഉണര്‍ന്നിരുന്നു
ആപാദചൂഡം കോള്‍മയിര്‍ കൊണ്ട് ഞാന്‍
അനുഭൂതികളില്‍ ലയിച്ചിരുന്നു
സൗന്ദര്യധാമങ്ങള്‍ മാസ്മരഭാവങ്ങള്‍
കാട്ടിയെന്‍ മനസ്സിനെ വലച്ചിരുന്നു
ജോസിനു യൗവ്വനമായിരുന്നു - അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു.

കാലം മനസ്സില്‍ ചുളികുത്ത് വീഴ്ത്തി
മോഹങ്ങള്‍ നരച്ചുപോയ്, നടന്നു പോയി
എന്റെ യൗവ്വനം കഴിഞ്ഞ് പോയി
മനസ്സിലെ മാന്ത്രികന്‍ വൃദ്ധനായി
പെയ്‌തൊഴിഞ്ഞ് കഴിഞ്ഞൊരു മഴയുടെ
തുള്ളികള്‍ തുള്ളിയിടുമ്പോലെ
വാലന്റയിന്‍ വാരി പുണരുന്നെന്നെ -
എന്നിലെ ജോസിനെ ഉണര്‍ത്തുന്നു

ഈ ദിനമൊരു മൃതസജ്ഞീവനി, വീണ്ടും
യൗവ്വനം പുഷ്പ്പിക്കും വസന്ത കാലം
പ്രേമം തിരുമധുരം, നിര്‍മ്മല
മുന്തിരി നീരിന്‍ പാനീയം
നിത്യകാമുകനാക്കുന്നു - അല്‍പ്പം
ജ്വരവും, കവിതയും നല്‍കുന്നു.

വലന്റയിന്‍ വന്നണയുന്നു
ജോസിനു യൗവ്വനം പകരുന്നു.
പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുന്നു
Join WhatsApp News
James Mathew, Chicago 2017-02-06 16:16:34
പ്രിയ ജോസ് ചെരിപുരം  താങ്കൾ ഒരു കവിയായത്കൊണ്ട് കാലത്തിനു താങ്കളെ തോൽപ്പിക്കാൻ കഴിയില്ല. താങ്കൾ പ്രേമിച്ചും കവിതയെഴുതിയും ജീവിതം ആഘോഷിക്കുക. ഇവിടത്തെ വയസ്സായ എഴുത്തുകാർ കോട്ടുവായ് ഇടുമ്പോൾ താങ്കൾ വിസിലടിച്ച് സുന്ദരിമാരെ
ആകർഷിക്കുക. "ജോസിന് എന്നും യൗവനമായിരിക്കട്ടെ."
josecheripuram 2017-02-09 08:48:51
Aging is a matter of mind and if you don't mind it doesn't matter.Thanks for reading and commenting Happy valentin's day for everyone who Keeps love in their hearts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക