Image

വെടിവെയ്‌പ്‌: കപ്പല്‍ പരിശോധിക്കാന്‍ കോടതി സെര്‍ച്ച്‌ വാറന്റ്‌ പുറപ്പെടുവിച്ചു

Published on 22 February, 2012
വെടിവെയ്‌പ്‌: കപ്പല്‍ പരിശോധിക്കാന്‍ കോടതി സെര്‍ച്ച്‌ വാറന്റ്‌ പുറപ്പെടുവിച്ചു
കൊല്ലം: രണ്ടു മത്സത്തൊളിലാളികളുടെ മരണത്തിനിടയാക്കിയ ഇറ്റാലിയന്‍ കപ്പല്‍ നാവികരുടെ വെടിവെയ്‌പ്‌ കേസില്‍ കപ്പല്‍ പരിശോധിക്കാന്‍ കോടതി സെര്‍ച്ച്‌ വാറന്റ്‌ പുറപ്പെടുവിച്ചു. കൊല്ലം രണ്ടാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. പോലീസിന്‌ സെര്‍ച്ച്‌ വാറന്റ്‌ പ്രകാരം കപ്പലില്‍ പ്രവേശിക്കാനും സംഭവത്തിലുള്‍പ്പെട്ട ആയുധമടക്കമുള്ള വസ്‌തുക്കളും രേഖകളും പിടിച്ചെടുക്കാനും പോലീസിന്‌ കഴിയും. കൊല്ലം കോസ്റ്റല്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇനി കപ്പല്‍ പരിശോധിച്ച്‌ തെളിവെടുക്കാം. കോസ്റ്റല്‍ പോലീസ്‌ സി.ഐ.യുടെ അപേക്ഷയെ തുടര്‍ന്നാണ്‌ വാറന്റ്‌. പരിശോധന നടത്തുന്നതിന്‌ തടസ്സം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായാല്‍ ബലം പ്രയോഗിച്ച്‌ കപ്പലില്‍ കടക്കാനും തൊണ്ടിവസ്‌തുക്കള്‍ കണ്ടെടുക്കാനും പോലീസിന്‌ വാറന്റ്‌പ്രകാരം അധികാരമുണ്ടെന്ന്‌ അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മഞ്‌ജുള ഇട്ടി പറഞ്ഞു.

എന്നാല്‍ വെടിവെച്ച്‌ തോക്ക്‌ വിട്ടുതരാനാവില്ലെന്നാണ്‌ ഇറ്റലിയാന്‍ കപ്പല്‍ അധികൃതരുടെ നിലപാട്‌. ഇറ്റലിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അതിനാല്‍ തോക്ക്‌ കൈമാറാനാവില്ലെന്നുമാണ്‌ അവര്‍ പറയുന്നത്‌. തോക്ക്‌ വിട്ടുകിട്ടാതെ കേസിന്റെ തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസിന്‌ കഴിയുകയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക