Image

സര്‍ക്കോസിയെ പരിഹസിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കി

Published on 21 February, 2012
സര്‍ക്കോസിയെ പരിഹസിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കി
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ പരിഹസിക്കുന്നതിനും അദ്ദേഹമാണെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി ക്രിയേറ്റ് ചെയ്യപ്പെട്ട നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കി.

പ്രസിഡന്റിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകളും കൂട്ടത്തില്‍ റദ്ദാക്കിയത് പ്രതിഷേധത്തിനു കാരണമാകുന്നു. ഇത്തരത്തിലുള്ള പല അക്കൗണ്ടുകളിലും പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍, സോറി ദാറ്റ് യൂസര്‍ ഈസ് സസ്‌പെന്‍ഡഡ് എന്ന സന്ദേശമാണ് ലഭിക്കുത്.( Accounts removed included @SarkozyCaSuffit (Sarkozy That's Enough) and @_nicolassarkozy. When either are searched for the message "Sorry, that user is suspended" appears.)

കഴിഞ്ഞ ബുധനാഴ്ച സര്‍ക്കോസി ഔദ്യോഗികമായി തന്നെ ട്വിറ്ററില്‍ ജോയിന്‍ ചെയ്തിരുന്നു. തുടര്‍ന്ന് വാരാന്ത്യത്തോടെയാണ് വ്യാജ അക്കൗണ്ടുകളും പരിഹാസ അക്കൗണ്ടുകളും നീക്കിയതെന്നു കരുതുന്നു. ഇതിനകം തന്നെ 89,000 ഫോളോവേഴ്‌സിനെ പ്രസിഡന്റിനു ലഭിച്ചിട്ടുണ്ട്.

അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ച സര്‍ക്കോസിയ്ക്കു നേരെ പരോക്ഷമായി നടത്തുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമാണ് ട്വിറ്ററിലൂടെ ഉണ്ടായതെന്ന് സര്‍ക്കോസിയുടെ വക്താക്കള്‍ ആരോപിക്കുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക