Image

മൂന്ന് വിഭാഗങ്ങള്‍ക്ക് വിത്യസ്ത ക്യാപ്റ്റന്‍മാരെ നിയോഗിക്കണമെന്ന് ഗാംഗുലി

Published on 21 February, 2012
മൂന്ന് വിഭാഗങ്ങള്‍ക്ക് വിത്യസ്ത ക്യാപ്റ്റന്‍മാരെ നിയോഗിക്കണമെന്ന് ഗാംഗുലി
ന്യൂഡല്‍ഹി: ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ വിഭാഗങ്ങള്‍ക്ക് ടീം ഇന്ത്യ വിത്യസ്ത ക്യാപ്റ്റന്‍മാരെ നിയോഗിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നായകന്‍ എം.എസ്.ധോണിയുടെ റൊട്ടേഷന്‍ സമ്പ്രദായത്തെയും ഗാംഗുലി ശക്തമായി വിമര്‍ശിച്ചു. 

ഫീല്‍ഡിംഗിന്റെ പേരില്‍ സച്ചിന്‍, സേവാഗ് എന്നിവരെ പോലുള്ളവരെ മാറ്റിനിര്‍ത്തുക എന്ന് പറയുന്നത് ശരിയല്ല. ഓസ്‌ട്രേലിയക്ക് പോലും 11 മികച്ച ഫീല്‍ഡര്‍മാരില്ല. ഫീല്‍ഡിംഗിന് പ്രാധാന്യമുണ്‌ടെങ്കിലും ബാറ്റിംഗ് ദുഷ്‌കരമായ സാഹചര്യങ്ങളില്‍ റണ്‍സ് നേടേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

സച്ചിന്‍ എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പോലെ മറ്റാരും നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തോട് കളി മതിയാക്കാന്‍ പറയാന്‍ സെലക്ടര്‍മാര്‍ക്ക് അവകാശമില്ലെന്നും ഗാംഗുലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക