Image

ഒളിംപിക്‌സ് ഹോക്കി യോഗ്യത: ഇന്ത്യന്‍ പുരുഷ ടീമിന് ജയം

Published on 21 February, 2012
ഒളിംപിക്‌സ് ഹോക്കി യോഗ്യത: ഇന്ത്യന്‍ പുരുഷ ടീമിന് ജയം
ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഹോക്കി യോഗ്യയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ തോല്‍പ്പിച്ചു. രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്ക് വേണ്ടി സന്ദീപ് സിംഗ് ഹാട്രിക് നേടി. ശിവേന്ദ്ര സിംഗ്, എസ്.വി.സുനില്‍, തുഷാര്‍ കണ്‌ഡേക്കര്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഫ്രാന്‍സിന് വേണ്ടി ലൂക്കാസ് സെവസ്റ്റര്‍, ഫാബിയന്‍ മാഗ്നര്‍ എന്നിവര്‍ ഗോള്‍ മടക്കി. 

ജയത്തോടെ ഒന്‍പത് പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി. യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. നേരത്തെ സിംഗപ്പൂരിനെയും ഇറ്റലിയെയും തോല്‍പ്പിച്ചിരുന്നു. കാനഡ, പോളണ്ട് എന്നിവരുമായാണ് ഇന്ത്യയ്ക്ക് ഇനി മത്സരം ശേഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക