Image

ലൈംഗിക കേസ്: സ്‌ട്രോസ് കാനെ ചോദ്യം ചെയ്തു

Published on 21 February, 2012
ലൈംഗിക കേസ്: സ്‌ട്രോസ് കാനെ ചോദ്യം ചെയ്തു
പാരീസ്: ലൈംഗിക കേസില്‍ ഐഎംഎഫ് മുന്‍ മേധാവി ഡോമനിക് സ്‌ട്രോസ് കാനെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്തു. ലില്ലി നഗരത്തിലെ ഹോട്ടലുകള്‍ റെയ്ഡ് ചെയ്തപ്പോള്‍ പിടിയിലായ ലൈംഗിക തൊഴിലാളികള്‍ കാനെതിരേ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. 

2011ല്‍ ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് അദ്ദേഹം ഐഎംഎഫ് മേധാവി സ്ഥാനം രാജിവെച്ചത്. ന്യൂയോര്‍ക്കിലെ ഹോട്ടല്‍ പരിചാരിക നല്‍കിയ പരാതിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് യുഎസ് കോടതി തള്ളുകയായിരുന്നു. 

2012 ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കേയാണ് കാനെതിരേ ലൈഗിംക ആരോപണം ഉയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക