Image

പിറവം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ പരാതിയില്‍ തെര.കമ്മീഷന്‍ വിശദീകരണം തേടി

Published on 21 February, 2012
പിറവം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ പരാതിയില്‍ തെര.കമ്മീഷന്‍ വിശദീകരണം തേടി
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. എറണാകുളം കളക്ടറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. 

യുഡിഎഫ് വ്യാജരേഖ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ ആളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. തിരുമാറാടി പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെയും വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുണ്‌ടെന്നും യുഡിഎഫ് ഘടകകക്ഷികളിലെ പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്നും പരാതിയില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക