Image

നന്ദകുമാറിനെക്കുറിച്ച് അന്വേഷിച്ച്രൈകംബ്രാഞ്ച് സംഘം വിവാദത്തില്‍

Published on 21 February, 2012
നന്ദകുമാറിനെക്കുറിച്ച് അന്വേഷിച്ച്രൈകംബ്രാഞ്ച് സംഘം വിവാദത്തില്‍
കൊച്ചി: വിവാദവ്യവഹാരി ടി.ജി. നന്ദകുമാറിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ പോയ ക്രൈംബ്രാഞ്ച്  സംഘം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചത് വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് കൊച്ചി ക്രൈംബ്രാഞ്ച് എസ്.പി അന്വേഷണം തുടങ്ങി. 

നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനായി ഡി.വൈ.എസ്പി പി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ടി.എസ് ദാസ്, കെ.പി മത്തായി എന്നിവര്‍ ഡല്‍ഹിയിലെത്തിയത്. ഇവിടെ താമസസൗകര്യവും വിനോദയാത്രയും ടിജി നന്ദകുമാര്‍ ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

ഡി.വൈ.എസ്പിയുടെ മകനും സംഘത്തിലുണ്ടായിരുന്നു. ആറുദിവസത്തോളം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് മടങ്ങിയത്. 

മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനലിലെ ഒരു ജഡ്ജിക്കെതിരെ വ്യാജ പരാതി നല്‍കിയതാണ് അന്വേഷണത്തിനിടയാക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക