Image

ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി

Published on 21 February, 2012
ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ലങ്ക ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 238ന് പുറത്തായി. ഈ ജയത്തോടെ ലങ്ക പോയിന്റ് നിലയില്‍ രണ്ടാമതെത്തി. വിരാട് കോഹ്‌ലിയും (66), ഇര്‍ഫാന്‍ പഠാനും(47) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. കുലശേഖരയാണ് മാന്‍ ഓഫ് ദ് മാച്ച്.

അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് നായകന്‍ സേവാഗിന്റെ വിക്കറ്റ് മലിംഗ വീഴ്ത്തി. സച്ചിനും ഗംഭീറിനും രണ്ടാം വിക്കറ്റില്‍ 38 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. റെയ്‌ന(32), രവീന്ദ്ര ജഡേജ(17) വീതം റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ലങ്കയ്ക്കുവേണ്ടി തിസാര പെരേര നാലും കുലശേഖര മൂന്നും മലിംഗ രണ്ടും മെഹ്‌റൂഫ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും(45) തിലകരതെ്‌ന ദില്‍ഷനും(51) ചേര്‍ന്ന് ലങ്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടി. 

എട്ടുറണ്‍സെടുത്ത സംഗക്കാരയെ ഉമേഷ് യാദവ് പുറത്താക്കി. തുടര്‍ന്നുവന്ന ദിനേഷ് ചണ്ഡിമലും(38) ലാഹിരു തിരിമാനേയും(62) എയ്ഞ്ചലോ മാത്യൂസും (49) ലങ്കല്‍ സ്‌കോര്‍ ഉയര്‍ത്തി.  അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ഇന്ത്യയ്ക്കുവേണ്ടി ഇര്‍ഫാന്‍ പഠാനും ആര്‍.അശ്വിനും രണ്ടും ഉമേഷ് യാദവും സുരേഷ് റയ്‌നയും ഒരോവിക്കറ്റു വീതവും വീഴ്ത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക