Image

5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കണ്ട

Published on 21 February, 2012
5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കണ്ട
ന്യൂഡല്‍ഹി: അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഈവര്‍ഷം മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന്‌ വ്യക്തമാക്കി ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. ശമ്പള ഇനത്തിലും മറ്റുമായി
അഞ്ചു ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ റിട്ടേണ്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം നേരത്തെ വന്നിരുന്നു. എന്നാല്‍ ഇതില്‍ അവ്യക്തത ബാക്കി നിന്നു. ശമ്പളത്തിനൊപ്പം 10,000 രൂപ വരെയുള്ള വാര്‍ഷിക ബാങ്ക്‌ നിക്ഷേപ പലിശയും മറ്റും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയാണ്‌ ഇപ്പോഴത്തെ വിജ്ഞാപനം.

വരുമാന സ്രോതസില്‍ നിന്നു തന്നെ ഈടാക്കിയ നികുതി (ടി.ഡി.എസ്‌) തിരിച്ചു കിട്ടാന്‍ അര്‍ഹതയുള്ളവര്‍, പരിധി നോക്കാതെ തന്നെ റിട്ടേണ്‍ നല്‍കേണ്ടി വരും. റിട്ടേണ്‍ സമര്‍പ്പിക്കാത്ത ജീവനക്കാരന്‍ തൊഴിലുടമയില്‍ നിന്നുള്ള ഫോറം16 കൈവശം വെക്കുകയും വേണം.
85 ലക്ഷം ശമ്പളക്കാര്‍ രാജ്യത്തുണ്ടെന്നാണ്‌ കണക്ക്‌. ഇപ്പോഴത്തെ നിരക്ക്‌ പ്രകാരം 1.80 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക്‌ ആദായ നികുതിയില്ല. അതിന്‌ മുകളില്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി നല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക