യുഎഇയില്‍ ചെറിയ കാനുകളിലെ കോളയ്ക്കും പെപ്സിക്കും നിരോധനം
അനില്‍ സി. ഇടിക്കുളPublished on 21 February, 2012
അബുദാബി: യുഎഇയില്‍ ചെറിയ കാനുകളിലെ കോക്കോകോളയുടെയും പെപ്സിയുടെയും നിരോധനം
ഏര്‍പ്പെടുത്താന്‍ യുഎഇ സാമ്പത്തിക കാര്യ വകുപ്പ് തീരുമാനിച്ചു. മറ്റു
വകുപ്പുകളുടെ സഹകരണത്തോടെയാണ് തീരുമാനം. യുഎഇ ഔട്ട്ലെറ്റുകളില് 1.5
ദിര്‍ഹത്തിനാണ് ഇവ വിറ്റുകൊണ്ടിരുന്നത്.
ഉപഭോക്തൃസംരക്ഷണ നിയമം
ലംഘിച്ചതിനാണ് ഇരു കമ്പനികളുടെയും ഉത്പന്നങ്ങള്‍ നിരോധിക്കാന്‍
തീരുമാനിച്ചതെന്ന് ഉപഭോക്തൃസംരക്ഷണ വകുപ്പ് തലവന്‍ ഹാഷിം നുയാമി അറിയിച്ചു.
വില്‍പ്പന നടത്തുന്ന ക്യാനുകളുടെ വലിപ്പം അംഗീകാരമില്ലാതെ
കുറച്ചതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
355
മില്ലിയുടെ ക്യാനിലായിരുന്നു പെപ്സിയും കോളയും വിറ്റിരുന്നത്. ഇത് 300 മില്ലി
ആക്കി കുറയ്ക്കുകയും വിലയും അളവും വ്യക്തമാക്കുന്ന ലേബല്‍ മാറ്റുകയും ചെയ്തതാണ്
ഇരു കമ്പനികള്‍ക്കും വിനയായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല