Image

ഹെവന്‍ലി ക്വീനിന്റെ രണ്‌ടാം ലക്കം പുറത്തിറക്കി

സാബു ചുണ്ടക്കാട്ടില്‍ Published on 21 February, 2012
ഹെവന്‍ലി ക്വീനിന്റെ രണ്‌ടാം ലക്കം പുറത്തിറക്കി
മാഞ്ചസ്റ്റര്‍: സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷത്തില്‍ മരിയ ഭക്തി പ്രചരണ ദൗത്യവുമായി പുറത്തിറക്കിയ ഹെവന്‍ലി ക്വീനിന്റെ രണ്‌ടം ലക്കം പുറത്തിറക്കി. മരിയ ഭക്തി തുളുമ്പുന്ന ഒട്ടേറെ ലേഖനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ആത്മീയ സ്‌പന്ദനങ്ങള്‍, പ്രശസ്‌തരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയാണ്‌ ഹെവന്‍ലി ക്വീന്‍ മാഗസിന്റെ രണ്‌ടാം ലക്കം പുറത്തിറക്കിയിരിക്കുന്നത്‌.

ഫാ. ജോര്‍ജ്‌ പഴയപുര സ്‌പിരിച്വല്‍ ഡയറക്‌ടറും ജോസ്‌ ജോര്‍ജ്‌ ചീഫ്‌ എഡിറ്ററുമായിട്ടുള്ള ഇ-മാഗസിന്‍ എല്ലാ മാസവും പുറത്തിറക്കും. മരിയ ഭക്തി പ്രോത്സാഹിപ്പിക്കുക, പരിശുദ്ധ ജപമാലയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ മാഗസിന്‍ പ്രചരിപ്പിക്കുന്നത്‌. ഈ സംരംഭത്തില്‍ പങ്കാളികളായി ലേഖനങ്ങളും മറ്റ്‌ കൃതികളും പ്രസിദ്ധീകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ josegeore@havelyqueen.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. മാഗസിന്‍ വായിക്കുവാന്‍: www.havelyqueen.org
ഹെവന്‍ലി ക്വീനിന്റെ രണ്‌ടാം ലക്കം പുറത്തിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക