Image

ട്രമ്പിന്റെ ഉത്തരവുകള്‍ ലീഗലും ഇല്ലീഗലും ആയ കുടിയേറ്റക്കാരില്‍ ഭീതി പടര്‍ത്തുന്നു

Published on 27 January, 2017
ട്രമ്പിന്റെ ഉത്തരവുകള്‍ ലീഗലും ഇല്ലീഗലും ആയ കുടിയേറ്റക്കാരില്‍ ഭീതി പടര്‍ത്തുന്നു
ദശാബ്ദങ്ങളോളം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡുമായി താമസിച്ച വ്യക്തി. പക്ഷെ ഒരിക്കലും പൗരത്വം എടുത്തില്ല. ഇതിനിടയില്‍ മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പിടിച്ചു. പല വട്ടം.

ട്രമ്പ് പ്രസിഡന്റ് സ്ഥാനമേറ്റതിനു പിന്നാലെ വാര്‍ധക്യത്തിലേക്കു കടന്ന അയാളെ സ്വന്തം നാട്ടിലേക്കു തിരിച്ചയച്ചു.ഇത്തരം സംഭവങ്ങള്‍ എത്ത്‌നിക്ക് മീഡിയകളിലെ വാര്‍ത്തയില്‍ ഒതുങ്ങുന്നു.
ട്രമ്പ് ഭക്തര്‍ എന്തു പറഞ്ഞാലും ഭീതിയുടെ ഒരന്തരീക്ഷം സംജാതമായിട്ടുണ്ട്. അതു നമ്മെ ബാധിക്കില്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല. അയല്‍ക്കാരന്റെ വീടിനു തീ പിടിക്കുമ്പോള്‍ നമ്മുടെ വീടും സുരക്ഷിതമല്ല എന്ന പഴ്‌ഞ്ചൊല്ലു മറക്കണ്ട

എക്‌സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ട്രമ്പ് സെക്യുവര്‍ കമ്യൂണിറ്റീസ് പ്രോഗ്രാം തിരിച്ചു കൊണ്ടു വന്നിരിക്കുന്നു. 9/11 കഴിഞ്ഞ് രൂപം കൊടൂത്ത ഈ പ്രോഗ്രാം ഒബാമ അവസാനിപ്പിച്ചതാണ്.

ഇതനുസരിച്ച് ഏതു പോലീസ് ഉദ്യോഗസ്ഥനും ആരുടെ ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസും ചോദ്യം ചെയ്യം.മുന്‍പൊക്കെ ഫെഡറല്‍ അധിക്രുതര്‍ക്ക് മാത്രമായിരുന്നു ആ അധികാരം. കിട്ടുന്ന വിവരം ഇമ്മിഗ്രെഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനൂ പോലീസ്കൈമാറുന്നു. എന്തെങ്കിലും കുറ്റക്രുത്യം ചെയ്തത് റെക്കോര്‍ഡിലുണ്ടെങ്കില്‍ ഡീപോര്‍ട്ടേഷന്‍ അടക്കമുള്ള നടപടി ലീഗല്‍ ഇമ്മിഗ്രന്റ്‌സിനും ഇല്ലീഗത്സിനും നേരിടേണ്ടി വരും. പൗരത്വമുള്ളവര്‍ക്കു മാത്രമാണു ഒഴിവ് കിട്ടുക.

ഈ പ്രോഗ്രാമില്‍ ചേരാതെ മാറി നിന്നു ഇല്ലീഗലായുള്ളവര്‍ക്കും സംരക്ഷണം നല്‍കുന്ന നഗരങ്ങള്‍ക്ക് (സാംക്ച്വറി സിറ്റി) ഫെഡറല്‍ ധനസഹായം നല്‍കില്ല എന്നാണു ട്രമ്പിന്റെ മറ്റൊരു തീരുമാനം. ന്യു യോര്‍ക്ക് സിറ്റി ഒരു സാംക്ച്വറി സിറ്റിയാണു. ബില്യനുകള്‍ കിട്ടാതെ വന്നാലും ട്രമ്പിനു വഴങ്ങില്ലെന്നാണു മേയര്‍ ഡി ബ്ലാസിയോ പറഞ്ഞത്.

ട്രമ്പിന്റെ നിലപാട് അംഗീകരിക്കില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നും സാംക്ച്വറി സ്റ്റേറ്റായ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പ്രഖ്യാപിച്ചു. 170 ബില്യന്‍ ബ്ജറ്റുള്ള കാലിഫോര്‍ണിയക്കു 54 ബില്യന്‍ ഫെഡറല്‍ ഗവണ്മെന്റാണു നല്‍കുന്നത്.
അഗ്രവേറ്റഡ് ഫെലണി, അധാര്‍മ്മികനടപടി എന്നിവ ചെയ്തിട്ടുള്ള ഗ്രീന്‍ കാര്‍ഡുകാര്‍ക്കും വിസയുള്ളവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഓരോ സ്റ്റേറ്റിലും ഇതു സംബന്ധിച്ച നിയമം വ്യത്യസ്ഥമാണ്. ന്യു യോര്‍ക്കില്‍ ടിക്കറ്റ് എടുക്കാതെ സബ് വേ ട്രെയിനില്‍ കയറിയാല്‍ പോലും ഡീപോര്‍ട്ട് ചെയ്യാന്‍ മതിയായ കാരണമായി-സൗത്ത് ഏഷ്യന്‍ അമേര്‍ക്കന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വിചാല്‍ കുമാര്‍ ഇന്ത്യാ വെസ്റ്റിനോടു പറഞ്ഞു.

ചില സ്റ്റേറ്റുകളില്‍ ട്രാഫിക് നിയമം ലംഘിച്ചാലും മതി.
ഗ്രീന്‍ കാര്‍ഡ് കൈവശം വയ്കാന്‍ കുമാര്‍ ഉപദേശിക്കുന്നു. ഇല്ലീഗലായുള്ളവര്‍ പോലീസ് സഹായം തേടാനുള്ള സാധ്യത പോലും ഇല്ലാതാവുകയാണ്-പേടി കൊണ്ട്. പൗരത്വമുള്ള 3600 പേരെ ഈ പ്രോഗ്രം ഉപയോഗിച്ച് അറസ്റ്റ് ചെയ്തതായി കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക പോലീസ് വെറുതെ വന്ന് ഇമ്മിഗ്രെഷന്‍ പേപ്പര്‍ ചോദിക്കുമെന്നു കരുതേണ്ടതില്ല എന്നു സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗതര്‍ (സാള്‍ട്) പോളിസി ഡയറക്ടര്‍ ലക്ഷ്മി ശ്രീധരന്‍ പറയുന്നു. എന്നാല്‍ എന്തെങ്കിലും കാരണഠിനു അറസ്റ്റിലായാല്‍ അവര്‍ വിവരം ഫെഡറല്‍ അധിക്രുതര്‍ക്കു നല്‍കും.

ട്രമ്പിന്റെ നിലപാടുകള്‍ മൂലം സമൂഹത്തില്‍ ഭീതി പടരുകയും ഏറ്റവും ദുര്‍ബലരായവരെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിടുകയും ചെയ്തതായി ഏഷ്യന്‍ പസിഫിക്ക് ബാര്‍ അസോസിയേഷനും സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ബാര്‍ അസോസിയേഷനും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ട്രമ്പിന്റെ നടപടി മൂലം അമേരിക്കയുടേ സുരക്ഷിതത്വം കുറഞ്ഞുവെന്നു  നിന്നുള്ള യു.എസ്. സെനറ്റര്‍ കമലാ ഹാരീസ്സ് ചൂണ്ടിക്കാട്ടി.

see also
Join WhatsApp News
Eappachi 2017-01-28 11:08:06
മദ്യപിച്ച്  വാഹനം ഓടിക്കുന്നതു  മറ്റുവളർക്കു അപകടം ഉണ്ടാക്കാൻ നല്ല സാധ്യത ഉള്ള ഒരു കാര്യം ആണ് ... അതും പലവട്ടം ചെയ്തവന് ഈ രാജ്യത്തോടും ഇവിടുത്തെ നീതിന്യായ വ്യവസ്ഥയോടും യാതൊരു ബഹുമാനോം ഇല്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് .. ലീഗൽ റസിഡന്റ് ആണെന്നോ ഗ്രീൻ  കാർഡ് ഉള്ളത്  ആണെന്നോ വാര്ധക്യത്തിലേക്കു കാലൂന്നി ഇരിക്കുക ആണെന്നോ ഉള്ളതു ഒരു എക്സ്ക്യൂസ്‌  അല്ല ... മറിച് ഒരു ഫെലോണി ആണ് .. ശിക്ഷിക്ക പെടേണ്ടത് തന്നെ ആണ്..  

ഇനി ഈപറഞ്ഞ മദ്യപാനി മദ്യപിച്ചു വാഹനം ഓടിച്ചു (ഉദാ: തെറ്റായ ദിശയിൽ)  നിങ്ങളുടെ മകനെയോ മകളുടെയോ വാഹനത്തിൽ കൊണ്ടിടിച്ചു അവർക്കു എന്തെങ്കിലും സംഭവിച്ചാൽ ഇതേ ന്യായീകരണം ഉണ്ടാവുമോ ?  ഒരിക്കലുമില്ല .. അതുകൊണ്ടു അങ്ങേരു ഡീപോർട് ആയെങ്കിൽ വേറെ പല ജീവനും രക്ഷപെട്ടെന് കരുതിയാൽ മതി..

ട്രംപ് ചെയ്യുന്നത് ഈ രാജ്യത്തിന്റെ ബെസ്റ് ഇന്റെരെസ്റ്റ് പ്രൊട്ടക്ട് ചെയ്യുന്നെങ്കിൽ അങ്ങനെ തന്നെ വേണം എന്നാണ്  എന്റെ അഭിപ്രായം .. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക