Image

ടീസ്റ്റയ്‌ക്കെതിരേ അന്വേഷണം നടത്താനുള്ള നീക്കം അപലപനീയം: സുപ്രീംകോടതി

Published on 21 February, 2012
ടീസ്റ്റയ്‌ക്കെതിരേ അന്വേഷണം നടത്താനുള്ള നീക്കം അപലപനീയം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത്‌ കലാപത്തിലെ ഇരകള്‍ക്ക്‌ വേണ്ടി നിരന്തരം പോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെതിരെ അന്വേഷണം നടത്താനുള്ള ഗുജറാത്ത്‌ സര്‍ക്കാറിന്റെ തീരുമാനം അപലപനീയമെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. 2002 ലെ ഗുജറാത്ത്‌ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ നിയമ വിരുദ്ധമായി തുറന്ന്‌ പരിശോധിച്ചു എന്നാണ്‌ ടീസ്റ്റക്കെതിരായ കേസ്‌.

കേസില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ നേരത്തെ തന്നെ ടീസ്റ്റ സെറ്റില്‍വാദിനെതിരെ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. എഫ്‌.ഐ.ആര്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട്‌ ടീസ്റ്റ നല്‍കിയ ഹരജി പരിഗണിച്ചാണ്‌ സുപ്രീം കോടതിയുടെ വിമര്‍ശം. ഇത്തരത്തിലുള്ള കേസുകള്‍ ഒരിക്കലും ഗുജറാത്ത്‌ സര്‍ക്കാറിന്‌ കീര്‍ത്തി ഉണ്ടാക്കിക്കൊടുക്കില്ല. ഈ കേസ്‌ പൂര്‍ണമായും കളവാണ്‌. എന്നാല്‍ പരാതിക്കാരിക്കെതിരായ മറ്റ്‌ കേസുകളില്‍ എന്തെങ്കിലും ഉണ്ടായിരിക്കാം. ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക