Image

ജയഗീതസംഭവം: ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Published on 21 February, 2012
ജയഗീതസംഭവം: ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
കൊല്ലം: തീവണ്ടിയില്‍ വെച്ച് എഴുത്തുകാരി എം.ആര്‍. ജയഗീതയെ മാനസികമായി പീഡിപ്പിച്ച ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ റെയില്‍വേ പിന്‍വലിച്ചു. ജയഗീതയുടെ പരാതി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ടി.ടി.ഇ.മാരായ ജാഫര്‍, പ്രവീണ്‍ എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍വെച്ച് ജയഗീത മാനസിക പീഡനത്തിന് ഇരയായത്.


ടി.ടി.ഇമാര്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറയുകയും എ.സി.കൂപ്പയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് ജയഗീത പരാതിപ്പെട്ടത്. പല സീറ്റുകളിലും മാറിമാറി ഇരിക്കാന്‍ ടി.ടി.ഇ.മാര്‍ ആവശ്യപ്പെട്ടു. താന്‍ പ്രതികരിച്ചപ്പോള്‍ തെറിവിളിച്ചുകൊണ്ടാണ് ടി.ടി.ഇ.മാര്‍ അതിനെ നേരിട്ടതെന്ന് ജയഗീത പരാതിയില്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക