Image

പ്രവാചകന്റെ മുടിയല്ല, വാക്കുകളാണ് പ്രധാനമെന്ന് പിണറായി

Published on 21 February, 2012
പ്രവാചകന്റെ മുടിയല്ല, വാക്കുകളാണ് പ്രധാനമെന്ന് പിണറായി
കൊച്ചി: പ്രവാചകന്റെ മുടിയല്ല, വാക്കുകളാണ് പ്രധാനമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുറിച്ചുമാറ്റിയ നഖവും മുടിയും വെറും മാലിന്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമോയില്‍ കേസില്‍ സര്‍ക്കാര്‍ ജഡ്ജിയെ അപമാനിച്ചു.കര്‍ഷകരുടെ ആത്മവിശ്വാസം ഉണ്ടാക്കാനുള്ള നടപടി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത് കാണുന്നില്ലെന്നും പിണറായി ആരോപിച്ചു.


വടകരയില്‍ നടന്ന സെമിനാറില്‍ ' മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമ്മുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം' എന്നു പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിന് മറുപടിയായും പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക