Image

അധ്യാപിക ഇരുട്ടു മുറിയിലടച്ചിട്ട നഴ്‌സറി വിദ്യാര്‍ഥി മരിച്ചു

Published on 21 February, 2012
അധ്യാപിക ഇരുട്ടു മുറിയിലടച്ചിട്ട നഴ്‌സറി വിദ്യാര്‍ഥി മരിച്ചു
കര്‍ണാല്‍: ഗൃഹപാഠം ചെയ്യാത്തതിന് ടീച്ചര്‍ ഇരുട്ടു മുറിയില്‍ പൂട്ടിയിട്ട നഴ്‌സറി വിദ്യാര്‍ഥി മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. ഒന്നര മാസം മുന്‍പാണ് അധ്യാപിക കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടത്. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തനാകാത്ത കുട്ടി പിന്നീട് രോഗബാധിതനാവുകയും ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷം റോത്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചാണ് കുട്ടി മരിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് പങ്കജ് (6) എന്ന എല്‍.കെ.ജി. വിദ്യാര്‍ഥിയെ അധ്യാപിക ഇരുട്ടുമുറിയില്‍ അടച്ചിട്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞതോടെ അധ്യാപിക കുട്ടിയെ പുറത്തിറക്കാതെ മടങ്ങി. കുട്ടിയുടെ മൂത്ത സഹോദരനാണ് പങ്കജിനെ പൂട്ടിയിട്ട മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതിനുശേഷം ഭക്ഷണം കഴിക്കാതാവുകയും രോഗബാധിതനാവുകയുമായ കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക