Image

തിരുപ്പൂര്‍ ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

Published on 21 February, 2012
തിരുപ്പൂര്‍ ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
തിരുപ്പൂര്‍: തിരുപ്പൂരിലെ ആന്റോ ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 40 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന് ഏതാണ്ട് പത്തര കോടി രൂപ വിലവരും. ചൊവ്വാഴ്ച കാലത്ത് ജീവനക്കാര്‍ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഷോറൂമിന്റെ പിറകുവശത്തെ എ.സി. മെക്കാനിക് മുറിയുടെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തിരുപ്പൂര്‍ എസ്.പി. വി.ബാലകൃഷ്ണന്‍ ഷോറൂം സന്ദര്‍ശിച്ചു. വിരലടയാള വിഗ്ദ്ധരും എത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക