Image

എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഇറ്റലി ഹര്‍ജി നല്‍കി

Published on 21 February, 2012
എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഇറ്റലി ഹര്‍ജി നല്‍കി
കൊച്ചി: മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ത്യന്‍ നിയമം ഇറ്റാലിയന്‍ നാവികര്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിന്റെ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


അതിനിടെ, മത്സ്യതൊഴിലാളികളെ വെടിവെയ്ക്കാനുപയോഗിച്ച തോക്കുകള്‍ ലഭിക്കുന്നതിനുവേണ്ടി സര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്നതിന് പോലീസ് ഇന്ന് കോടതിയെ സമീപക്കും. തോക്കുകള്‍ ഇപ്പോഴും കപ്പലില്‍തന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക