Image

സ്വകാര്യ ആസ്പത്രികളിലെ നേഴ്‌സുമാര്‍ക്ക് ശമ്പളം ബാങ്ക് വഴി

Published on 21 February, 2012
സ്വകാര്യ ആസ്പത്രികളിലെ നേഴ്‌സുമാര്‍ക്ക് ശമ്പളം ബാങ്ക് വഴി
കൊച്ചി: സ്വകാര്യ ആസ്പത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. തൊഴില്‍ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് തൊഴില്‍ വകുപ്പ് വിശദീകരിച്ചു.

നേഴ്‌സുമാരുടെ പ്രതിമാസ ശംമ്പളം ചെക്കായി നല്‍കമെന്നാണ് ഉത്തരവില്‍ പറയുന്നത്. കുറഞ്ഞ ശമ്പളം കൊടുത്ത് വലിയ തുക നല്‍കിയതായി രേഖപ്പെടുത്തുന്നു എന്ന ആക്ഷേപം ചെറുക്കുന്നതിനാണ് നടപടി. വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത വിവിധ ആസ്പത്രികളിലെ നേഴ്‌സുമാര്‍ സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പിന്റെ പുതിയ ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക