Image

കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു

Published on 21 February, 2012
കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു
തളിപ്പറമ്പ്: ഹര്‍ത്താല്‍ ദിനത്തിലും കണ്ണൂരില്‍ അക്രമം പടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന തളിപ്പറമ്പ് അരിയില്‍ ചൊവ്വാഴ്ച കാലത്ത് ഒരു സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു. പടവില്‍ മോഹനന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ അക്രമിസംഘം വീടാക്രമിച്ച് വെട്ടുകയായിരുന്നു. തലയ്ക്ക് വേട്ടേറ്റ മോഹനനെ തളിപ്പറമ്പ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വെട്ടേറ്റ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ഇവിടെ വെട്ടേറ്റിരുന്നു. പി.ജയരാജന്‍, ടി.വി.രാജേഷ് എം. എല്‍. എ. എന്നിവരുടെ വാഹനം ആക്രമിക്കപ്പെട്ടതും ഇവിടെ വച്ചാണ്.

അതേസമയം അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി. എഫും ആഹ്വാനം ചെയ്ത കണ്ണൂര്‍ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണമാണ്. ഹര്‍ത്താലിന് വാഹനഗതാഗത പൂര്‍ണമായി നിലച്ചിരിക്കുകയാണ്. അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴ് പോലീസ് സര്‍ക്കിളുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക