Image

ജിബൂട്ടിയില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്ന്‌ 4 പേര്‍ കൊല്ലപ്പെട്ടു

Published on 21 February, 2012
ജിബൂട്ടിയില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്ന്‌ 4 പേര്‍ കൊല്ലപ്പെട്ടു
നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്ന്‌ 4 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ നാലുപേരും അമേരിക്കന്‍ സൈനീകരാണ്‌. യു.എസ്‌ സൈനീക താവളമായ ക്യാമ്പ്‌ ലെമോനിയറിനു സമീപമാണ്‌ വിമാനം തകര്‍ന്നുവീണത്‌. പ്രത്യേക ദൗത്യങ്ങള്‍ക്കു വേണ്‌ടി യുഎസ്‌ സൈന്യം ഉപയോഗിക്കുന്ന യു-28 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ജിബൂട്ടി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയാണ്‌ വിമാനം തകര്‍ന്നുവീണതെന്ന്‌ പെന്റഗണ്‍ അറിയിച്ചു. അപകടകാരണം വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക