Image

സൗദിയില്‍ സ്വദേശിവത്‌കരണം: ഇന്ത്യന്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നു

Published on 21 February, 2012
സൗദിയില്‍ സ്വദേശിവത്‌കരണം: ഇന്ത്യന്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നു
ദമാം: സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും വിദേശ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ 11 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു പിരിച്ചുവിടല്‍ നോട്ടീസ്‌. ബിഎസ്‌സി നഴ്‌സിങ്ങും ജനറല്‍ നഴ്‌സിങ്ങും കഴിഞ്ഞ്‌ അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരാണ്‌ എല്ലാവരും.

മാര്‍ച്ച്‌ ആദ്യം മുതല്‍ ജോലിക്കു ഹാജരാകേണ്ടെന്ന അറിയിപ്പ്‌ അഞ്ചു ദിവസം മുന്‍പു മാത്രമാണു ലഭിച്ചത്‌. നോട്ടീസ്‌ ലഭിച്ചവരില്‍ മിക്കവരും കുടുംബസമേതം ഇവിടെ താമസിക്കുന്നവരാണ്‌. കുട്ടികളുടെ പഠനവും പൊടുന്നനെയുള്ള നടപടി മൂലം അനിശ്‌ചിതത്വത്തിലാകും.

തീവ്ര പരിചരണ വിഭാഗത്തില്‍ (ഐസിയു) ജോലി ചെയ്യുന്നരാണു നോട്ടീസ്‌ ലഭിച്ചവരെല്ലാം. ഐസിയുവിലും എമര്‍ജന്‍സി വാര്‍ഡുകളിലും മാത്രമാണു നിലവില്‍ വിദേശ നഴ്‌സുമാര്‍ ഉള്ളത്‌. ജനറല്‍ വാര്‍ഡുകളില്‍ സൗദി നഴ്‌സുമാര്‍ ചുമതല ഏറ്റെടുത്തു കഴിഞ്ഞു.

സ്വദേശികള്‍ എത്തുമ്പോള്‍ ജോലിയില്‍നിന്ന്‌ ഒഴിവാക്കുമെന്ന വ്യവസ്‌ഥയിലാണു തൊഴില്‍ കരാര്‍ പുതുക്കിയത്‌. അറബിക്‌ ഭാഷയില്‍ ആയതിനാല്‍ മിക്കവര്‍ക്കും ഈ വ്യവസ്‌ഥയെക്കുറിച്ച്‌ അറിയുമായിരുന്നില്ല. പിരിച്ചുവിടല്‍ നോട്ടീസിനു പതിവുള്ള സാവകാശവും ഇക്കുറി ലഭിച്ചില്ല.

ദമാം അല്‍ജൂഫിലെ ദോമത്ത്‌ ആശുപത്രിയില്‍ ഒമ്പതു മലയാളികളടക്കം 10 പേരെ കഴിഞ്ഞ മാസം സ്‌റ്റോപ്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി പറഞ്ഞു വിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക