Image

പാമോയില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കും

Published on 20 February, 2012
പാമോയില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കും
തൃശൂര്‍: പാമോയില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കികൊണ്ട് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരേയാണ് വി.എസിന്റെ നീക്കം. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് തന്റെ വാദവും കൂടി കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകും വി.എസിന് വേണ്ടി ഹര്‍ജി സമര്‍പ്പിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക