Image

ഭടന്റെ കഞ്ഞിയില്‍ കയ്യിടരുത്, സുരക്ഷയിലും ശവപ്പെട്ടിയിലും(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 17 January, 2017
ഭടന്റെ കഞ്ഞിയില്‍ കയ്യിടരുത്, സുരക്ഷയിലും ശവപ്പെട്ടിയിലും(ഡല്‍ഹികത്ത് : പി.വി.തോമസ്)
അമിത ദേശീയതയുടെയും പ്രചാരണാത്മകമായ ഭേശഭക്തിയുടെയും കുത്തകാവകാശം ഏറ്റെടുത്ത് അത് സ്വമേധയാ കഴുത്തിലണിഞ്ഞ് ഞെളിഞ്ഞു നടക്കുന്നവരുടെയും കാലം ആണ് ഇത്. അപ്പോഴാണ് കൊടുംമഞ്ഞില്‍ അതിര്‍ത്തി കാക്കുന്ന ഒരു അര്‍ദ്ധസൈനീകന്‍-തേജ് ബഹദൂര്‍ യാദവ്(അതിര്‍ത്തി രക്ഷാസേന, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) പാതികരിഞ്ഞ ചപ്പാത്തിയും വെള്ളം പ്പോലത്തെ പരിപ്പുകറിയും ചായയും കൊണ്ട് അര്‍ദ്ധപട്ടിണിയില്‍ പ്രാണന്‍ നിലനിര്‍ത്തി ശത്രുസേനയെയും ഭീകരരെയും നേരിടുന്ന കഥ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു തീയായി പടര്‍ത്തിയത്. യാദവ് ജമ്മു-കാശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി രക്ഷാസേനയുടെ 29-ാം ബറ്റാലിയനിലെ അര്‍ദ്ധസൈനികന്‍ ആണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 7 മില്ല്യണ്‍ കാഴ്ചക്കാരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതേറ്റെടുത്ത് യാദവിനൊപ്പം നിന്നത്. യാദവിന്റെ കദനകഥാകഥനപ്രകാരം ദാള്‍ എന്നു പറഞ്ഞു ജവാന്മാര്‍ക്ക് നല്‍കുന്ന വസ്തു മഞ്ഞള്‍പ്പൊടി കലക്കിയ എന്തോ ഒരു ദ്രാവകം ആണ്. അദ്ദേഹം സമ്മതിക്കുന്നു സര്‍ക്കാര്‍ എല്ലാം നല്‍കുന്നുണ്ട്. സ്‌റ്റോറുകള്‍ നിറയെ സാധനങ്ങള്‍ ഉണ്ട്. പക്ഷേ, ഇവ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. ഈ ഭക്ഷണവും കഴിച്ച് ഡ്യൂട്ടിയും സല്യൂട്ട് ചെയ്തിട്ട് ജവാന്മാര്‍ ഉറങ്ങുന്നതാകട്ടെ തറയിലും!

യാദവിനെ അദ്ദേഹത്തിന്റെ സേനയുടെ മേലാളന്മാര്‍ ഉടന്‍ തന്നെ കള്ളുകുടിയനായി മുദ്രകുത്തി. മാനസീകരോഗിയാക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി വഴക്കുണ്ടാക്കുന്നവനാക്കി. യാദവിന്റെ ആരോപണങ്ങള്‍ അപ്പാടെ തള്ളികളഞ്ഞു. ഗൃഹകാര്യ മന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടു(അതിര്‍ത്തി രക്ഷാസേന ഗൃഹകാര്യ മന്ത്രാലയത്തിന് കീഴെ ആണ്). പ്രധാനമന്ത്രിയുടെ ഓഫീസും മറുപടി ചോദിച്ചു. പക്ഷേ, എല്ലാത്തിലും ഫലം ഒന്നുതന്നെ. അതിര്‍ത്തി രക്ഷാസേന ക്ലീന്‍. ജവാന്‍ ശരിയല്ല. കാരണം ഈ നിഗമനങ്ങള്‍ എല്ലാം അതിര്‍ത്തി രക്ഷാസേന അധിപന്‍മാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. അപ്പോള്‍, ജവാന്‍ നുണയനായി. ഇത് എന്ത് ന്യായം സര്‍ക്കാരെ?

അവസാനം ഗവണ്‍മെന്റ് സേനാംഗങ്ങളെ സാമൂഹ്യ മാധ്യമത്തിലൂടെ ആവലാതികള്‍ ബോധിപ്പിക്കുന്നതില്‍ നിന്നും വിലക്കി. പുതിയതായി നിയമിക്കപ്പെട്ട പട്ടാള മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു പരാതികള്‍ എനിക്ക് നല്‍കുക. സാമൂഹ്യ മാധ്യമത്തില്‍ വേണ്ട. അങ്ങനെ ചെയ്താല്‍ ശിക്ഷിക്കപ്പെടും സൈനീകര്‍. ഒരു വഴിക്ക് പ്രധാനമന്ത്രി ഡിജിറ്റല്‍ സുതാര്യ ഇന്‍ഡ്യക്ക് വേണ്ടി മുറവിളികൂട്ടുന്നു. പക്ഷേ, ഇവിടെ ഇതിന് സേന മൂക്കുകയര്‍ ഇടുന്നു. എന്ത് ന്യായം, എന്ത് നീതി, എന്ത് യുക്തി സര്‍ക്കാരെ? ഇതിന്റെ മറ്റൊരു വിരോധാഭാസം ഇതാണ്. പോണ്ടിച്ചേരിയില്‍ മുഖ്യമന്ത്രി വി.നാരായണസ്വാമി സാമൂഹ്യ മാധ്യമങ്ങള്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ ഉപയോഗിക്കുന്നതിനെ വിലക്കുന്നു. പക്ഷെ, എന്‍.ഡി.എ. നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ കിരണ്‍ ബേഡി  ആ വിലക്ക് മാറ്റുന്നു. കാരണം സാമൂഹ്യ മാധ്യമത്തിന്റെ ഉപയോഗം ഗവണ്‍മെന്റില്‍ അത്യന്താപേക്ഷിതം ആണത്രെ! എന്നിട്ട് എന്തുകൊണ്ട് സേനക്ക് ഇത് പാടില്ല? എന്താ വിമര്‍ശനം, വെളിപ്പെടുത്തലുകള്‍ ഭയക്കുന്നുണ്ടോ?

ഇന്‍ഡ്യന്‍ സേന- കരസേനയും, വായുസേനയും നാവികസേനയും-ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള, അരാഷ്ട്രീയമായ സായുധസേനയാണ്. അതുപോലെ തന്നെ അര്‍ദ്ധസൈനികരും പോലീസും. അവരെ ഇട്ട് പന്താടരുത്. അവര്‍ക്ക് ദാളിനും റൊട്ടിക്കും വേണ്ടി കണക്ക് പറയേണ്ട അവസ്ഥ ഉണ്ടാക്കരുത്. അവരാണ് അതിര്‍ത്തി കാക്കുന്നത്. അവരാണ് സിയാച്ചില്‍ തുടങ്ങിയ മഞ്ഞുമൂടിയ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സമരനിലങ്ങളില്‍ കാവല്‍ നില്‍ക്കുന്നത്. ദല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ ഉന്നതന്മാരല്ല. അല്ലെങ്കില്‍ ഓഫീസേഴ്‌സ് മെഡല്‍ മൃഷ്ടാന്ന ഭോജനം കഴിച്ച് സുഖിക്കുന്നവര്‍ അല്ല. ലക്ഷക്കണക്കിന് കോടിരൂപയുടെ പോര്‍വിമാനങ്ങളും ആണവ നിയന്ത്രിത മുങ്ങിക്കപ്പലുകളും വാങ്ങികൂട്ടുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ഈ മനുഷ്യജീവികളെ മറക്കുന്നു? ഇത് കരിഞ്ഞ ഒരു റൊട്ടിയുടെയും വെള്ളം പോലത്തെ ദാളിന്റെയും കഥയല്ല, കാര്യമല്ല. ഇത് ഇന്‍ഡ്യയെ കാക്കുന്ന ജവാന്റെ അഭിമാനത്തിന്റെ, ആത്മവീര്യത്തിന്റെ കാര്യമാണ്. ഒപ്പം അവന്റെ ആരോഗ്യത്തിന്റെയും ആത്മബലത്തിന്റെയും.

സൈന്യത്തിലെ അഴിമതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഓരോ ഇടപാടിനും ഇടനിലപാടിനും അടി മുതല്‍ മുടി വരെ കമ്മീഷന്‍ ഉണ്ട്. പൗരന്റെ നികുതിയാണ് ഇവര്‍ ധൂര്‍ത്തടിക്കുന്നത്. ഇത് തടയുവാന്‍ ആര്‍ക്ക് സാധിക്കും? ആര്‍ക്കും സാധിക്കുകയില്ല. അതിനുള്ള രാഷ്ട്രീയ ഇച്ഛ ഒരു ഭരണാധികാരിക്കും ഇല്ല. പക്ഷേ, അവന്റെ കഞ്ഞിപ്പാത്രത്തില്‍ വരെ കയ്യിട്ട് വാരുന്നത് എത്ര പരിതാപകരം! കാര്‍ഗില്‍ യുദ്ധത്തില്‍ ചത്ത ജവാന്റെ ശവം അടക്കുവാനുള്ള പെട്ടിയില്‍ വരെ കയ്യിട്ടുവാരിയ കഥ നമുക്ക് അറിയാം. അതിനെക്കാള്‍ ഹീനമായ കഥകളും ഉണ്ട്. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം ബി.ജെ.പി. ഭരണത്തിന്റെ(1999) ലഗസി ആണെങ്കില്‍ കോണ്‍ഗ്രസിനും അവകാശപ്പെട്ട വളരെ സേനാ കേന്ദ്രീകൃതമായ അഴിമതി ഇതിഹാസങ്ങള്‍ ഉണ്ട്. ബോഫേഴ്‌സ് പീരങ്കി കോഴകേസ് മാത്രം അല്ല. അത്.

ഇത് കഞ്ഞിയുടെയും പുഴുക്കിന്റെയും വിശപ്പിന്റെ വിളിയുടെയും കാര്യമാണെങ്കില്‍ ഇനി ആക്രമണ-പ്രത്യാക്രമണ- പ്രതിരോധ തയ്യാറെടുപ്പിലെ പാകപ്പിഴകള്‍ പരിശോധിക്കാം. പ്രതിരോധ മന്ത്രാലയത്തിന്റെ- ആര്‍മി ഡിസൈന്‍ ബ്യൂറോ- ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യന്‍ സേന പാക്ക് ഭീകരരുടെ ആക്രമണത്തിന് ഇര ആകുന്നത്-പത്താന്‍കോട്ട്, ഉറി, അക്കന്തൂര്‍ തുടങ്ങി നിരവധി-ഭീകരരുടെ ശക്തികൊണ്ടും കഴിവുകൊണ്ടും മികവ് കൊണ്ടും അല്ല. പകരം ഇന്‍ഡ്യയുടെ പിടിപ്പ് കേടുകൊണ്ടാണ്. ചുരുങ്ങിയത് 50 പിഴവുകല്‍ ആണ് ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ എന്തുകൊണ്ട് സുരക്ഷാ ഭടന്മാര്‍ രാവും പകലും സന്നദ്ധര്‍ ആയിരുന്നില്ല? ഉറിയില്‍ എന്തുകൊണ്ട് ലക്ഷക്കണക്കിന് ലിറ്ററിന്റെ ഇന്ധന സംഭരണി വെറും യാതൊരു വിധ സുരക്ഷയും ഇല്ലാതെ സൂക്ഷിച്ചത്? ഇതുപോലെ സംഭരിച്ച് വക്കുന്ന ഫ്യൂയല്‍, ഓയില്‍, ലൂബ്രിക്കന്റ് സംഹാര ശക്തിയുള്ള ബോംബിന്റെ ശേഖരം ആണ്. അതിലേക്ക് ഒരു തീക്കൊള്ളി വലിച്ചെറിയേണ്ടകാര്യമേയുള്ളൂ ചാവേറുകള്‍ ആയ ഭീകരര്‍ക്ക്. എല്ലാം കത്തിച്ചാമ്പലാകും. ജവാന്മാര്‍ ഉള്‍പ്പെടെ. 19 ജവാന്മാര്‍ ആണ് ഉറിയില്‍ വെന്ത് ചാമ്പലായത്. അവരുടെ ടെന്റുകള്‍ ഇന്ധന സംഭരണിയുടെ അടുത്തായിരുന്നു. എന്തുകൊണ്ട് ഈ വിധത്തിലുള്ള ഇന്ധന സംഭരണരീതിയെ കുറിച്ച് ഇനിയും അധികൃതര്‍ ഒരു പുനപരിശോധന നടത്തുന്നില്ല എന്നതാണ് ചോദ്യം. ആര് ഉത്തരം പറയും?

ഇന്‍ഡ്യന്‍ സേനയുടെ സാധനസാമഗ്രികള്‍ ഇന്നും ആധുനികം അല്ല. കാര്‍ഗില്‍ യുദ്ധകാലത്ത് സൈനികര്‍ സ്‌നോബൂട്ട്, രാത്രികാഴ്ചാ ഉപകരണങ്ങള്‍ ഇല്ലാതെ യുദ്ധത്തിനുപോയ കഥ അറിയാം. ഇതൊന്നും നോക്കുവാനോ ചെയ്യുവാനോ ആരും ഇവിടെ ഇല്ല എന്നതാണ് കഷ്ടം. ഭക്ഷണം ശരീര സുരക്ഷ, സാമഗ്രികള്‍(ബുളറ്റ് പ്രൂഫ് വെസ്റ്റ്) സബ് സീറോ ഡിഗ്രിയില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ ഇതൊന്നും ഈ ജവാന്മാര്‍ക്ക് ലഭ്യമല്ല. അതിനാല്‍ ജവാന്മാര്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ ഇവ ലഭിക്കുമെങ്കില്‍ വാങ്ങിക്കുകയാണ് പതിവ്! സിയാച്ചില്‍ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിക്കുവാനുള്ള ഭക്ഷണവും ലഭ്യമല്ല സാധാരണനിലയില്‍. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ലഭിച്ചാല്‍ പോലും ആഗോള നിലവാരം ഉള്ളവയല്ല അവ. കനം വളരെ കൂടുതല്‍ ആയിരിക്കും. ഇതുപോലുള്ള പല സാമഗ്രികളും ഇനി കിട്ടണമെങ്കില്‍ ജവാന്മാര്‍ക്ക് മൂന്നു മുതല്‍ നാല് വര്‍ഷം വരെ ചുരുങ്ങിയത് കാത്തിരിക്കണം. പക്ഷേ, പാക്ക് ഭീകരര്‍ കാത്തിരിക്കുമോ? ഇല്ല. പക്ഷേ, നമ്മുടെ സൗത്ത് ബ്ലോക്ക് അതികായകന്മാര്‍ക്ക് (രക്ഷാമന്ത്രാലയം ഇവിടെ ആണ്) വലിയ കൂസല്‍ ഒന്നും കാണുന്നില്ല.
അഴിമതിയും നേതൃരാഹിത്യവും ഇന്‍ഡ്യയുടെ സേനകളെ ദുര്‍ബലം ആക്കുവാന്‍ അനുവദിക്കരുത്. ചൈനയും പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ചാരസംഘടനയും(ഐ.എസ്.ഐ) പാക്ക് പട്ടാളവും ഭീകരവാദികളും തക്കം പാര്‍ത്തിരിക്കുകയാണ്. പത്താന്‍കോട്ടും ഉറിയും അക്കന്തൂറും ആവര്‍ത്തിക്കപ്പെടുവാന്‍ അനുവദിക്കരുത്. ജവാന്മാരുടെയും സാധാരണ ജനങ്ങളുടെയും ജീവന്‍ ഹോമിക്കരുത്. അതി ദേശീയതയും രാഷ്ട്രീയ പ്രേരിതമായ ഭേശഭക്തിയും നിര്‍ബന്ധിത ദേശീയ ഗാനാലാപവും അല്ല ഇതിനുള്ള മറുപടി. ജവാന്മാരെ സംരക്ഷിക്കുക. അവരെ പാലിക്കുക. അവര്‍ ദേശത്തെയും പരിപാലിക്കും, സംരക്ഷിക്കും. പകരം അവരെ പട്ടിണിക്ക് ഇടരുത്. കൊലക്ക് കൊടുക്കരുത്. അവരുടെ ശവപ്പെട്ടിക്കുപോലും വിലപറയരുത്. അങ്ങനെ ചെയ്താല്‍ രാഷ്ട്രം പൊറുക്കുകയില്ല.

ഭടന്റെ കഞ്ഞിയില്‍ കയ്യിടരുത്, സുരക്ഷയിലും ശവപ്പെട്ടിയിലും(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Vayanakkaran 2017-01-17 11:26:05
Thank you, P V Thomas. You said the truth. This is a clear cut evidence against the mismanagement of Modi and his party BJP rule. The voters should open their eyes and get rid off Modi and team. Very bad situation and rule in India
Screwup 2017-01-17 20:08:00

ndia's run as the world's fastest-growing major economy has ended thanks to its self-imposed cash crisis.

The International Monetary Fund said Monday that India's economy has fallen back behind its northern neighbor China. India is estimated to have grown at 6.6% in 2016 compared with China's 6.7%, according to the IMF's World Economic Outlook.

The IMF has lowered its forecasts for India in the current fiscal year by 1 percentage point, mostly because of "temporary negative consumption shock" from the country's decision to ban its two largest rupee notes about two months ago.

onlooker 2017-01-17 22:14:14
It is habit of Mr. P V Thomas to blame for BJP government for everything. When UPA government and our Mr. A K Anthony was doing so many bad things at that time  Mr. PV Thomas's hand was in his pocket. His tounge was under his teeth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക