Image

കുടമാറ്റം അമേരിക്കയില്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 16 January, 2017
കുടമാറ്റം അമേരിക്കയില്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ജനുവരി ഇരുപതാം തിയതി അമേരിക്കയില്‍ ഭരണകൈമാറ്റം നടക്കുന്നു വൈറ്റ് ഹൗസില്‍ ഒരു പുതുമുഖം എത്തുന്നു. ഇതുപോലെ ഒരടുക്കിലും ചിട്ടയിലും ഭരണകൈമാറ്റം നടക്കുന്ന രാജ്യം അമേരിക്ക മാത്രമേ കാണു. ഇതിന് അമേരിക്കന്‍ ഭരണഘടന മാത്രമാണ് പ്രധാന കാരണം.
24 വര്‍ഷങ്ങളായി നാം കാണുന്നത്, എല്ലാ എട്ടു വര്‍ഷവും ജനം ഓരോ പാര്‍ട്ടിക്കു ഭരിക്കുന്നതിന് അവസരം കൊടുക്കുന്നതായിട്ടാണ്. ഇതില്‍ ഇത്തവണ സ്ഥാനം നഷ്ടപ്പെട്ട രാഷ്ട്രീയക്കാരുടെ അമര്‍ഷം തീര്‍ത്തും മാറിയിട്ടില്ല എങ്കിലും ജനുവരി 20ന് എല്ലാനേതാക്കളും പുതിയ പ്രെസിഡന്‍റ്റിനെ അഭിനന്ദിക്കുന്നതിന് യു.സ്. ക്യാപിറ്റല്‍ കെട്ടിടത്തിന്‍റ്റെ മുന്‍പില്‍ എത്തും.

പുതിയ ഭരണാധികാരി ഒരുപാടു പദ്ധതികളും, ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടെല്ലാം വൈറ്റ് ഹൗസിന്‍റ്റെ പടിവാതില്‍ ചവുട്ടിക്കയറും. എന്നാല്‍ എല്ലാവരുംതന്നെ ഇറങ്ങിപ്പോകുന്നത് പണിതീരാത്തവീട്ടില്‍നിന്നും അസന്തുഷ്ടമുഖരായിട്ട്. ഒബാമയുടെ ഗതിയും ഇതുതന്നെ. തന്‍റ്റെ ഏറ്റവും പ്രധാനപ്പെട്ട സാധിച്ചകാര്യം എന്ന് അഭിമാനിക്കാമായിരുന്ന ഹെല്‍ത്ത് ഇന്
ഷ്വറന്‍സ് (ഒബാമാ കെയര്‍ പോലും പൊളിച്ചുപണിയുന്നതിനുള്ള ശ്രമം കോണ്‍ഗ്രസ്സില്‍ തുടങ്ങിയിരിക്കുന്നു. കാലാവുധി തീരുമ്പോള്‍ തന്‍റ്റെ പ്രതിച്ഛായയിലുള്ള ഒരുപിന്‍ഗാമിയെ ഭരണം ഏല്‍പ്പിച്ചിട്ടു പിരിയാം എന്നൊക്കെ ഒരു സ്വപ്നം ഉണ്ടായിരുന്നു അതുംനടന്നില്ല

അമേരിക്കയുടെ രാഷ്ട്രത്തലവന്‍ ലോകത്തിലെ ഏറ്റവും ശക്തിമാനായ നേതാവായിട്ടാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. എന്നാല്‍ ഇവരുടെയൊന്നും നിയന്ത്രണത്തിലല്ല പുതിയ പുതിയ സംഭവങ്ങളും മാറ്റങ്ങളും ഈഭൂമിയില്‍ .ഉടലെടുക്കുന്നത് .ഇങ്ങനെ ഉള്ള സംഭവവികാസങ്ങള്‍ ആയിരിക്കും ഒരു പ്രെസിഡന്‍റ്റിറ്റെ തോല്‍വിയും വിജയവും എഴുതുന്നത്. ജോര്‍ജ് ബുഷ് ഒരുദാഹരണം അപ്രതീക്ഷിതമായി നടന്ന 9 -11 എന്ന ആക്രമണം അദ്ദേഹത്തിന്‍റ്റെ ഭരണത്തെ കലക്കിമറിച്ചു ഗതിമാറ്റിവിട്ടു.

ഒരുനല്ല തുടക്കത്തിനു ഒബാമാ ശ്രമിച്ചു എന്നാല്‍ സങ്കുചിത താല്‍പര്യ ങ്ങളുടേയും, രാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റുന്ന ബിസിനസ്സ് ലോബികളുടേയും വലയില്‍ ഒബാമ കുടുങ്ങിപ്പോയി.. ഈ രാജ്യത്തെ ഭീഷണിപ്പെടുത്തിയ സാമ്പത്തിക തകര്‍ച്ച ഒബാമയുടെ നേതൃത്വം ഒഴിവാക്കി വീണ്ടും കടമെടുത്ത പണംകൊണ്ട്. എന്നിരുന്നാല്‍ ത്തന്നേയും തിരിമറികള്‍ നടത്തി സാമ്പത്തിക ദുരദ്ധമുണ്ടാക്കിയവര്‍ രക്ഷപ്പെട്ടു ഒബാമാ കെയര്‍ എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി 'അഫോര്‍ഡബിള്‍ കെയര്‍ ആക്ട്' എന്നപേരില്‍ കൊണ്ടുവന്നു തുടക്കത്തില്‍ ഒരു സിംഗിള്‍പെയര്‍ പദ്ധതി എന്നരൂപത്തില്‍ അവതരിപ്പിച്ചു എന്നാല്‍ മുകളില്‍ പറഞ്ഞ കച്ചവടക്കാരുടെ സ്വാധീനത്തിനു അടിയറപറഞ്ഞു എന്നിട്ടു നമുക്കുകിട്ടിയതോ ഒട്ടനവധിക്കു തൃപ്തിഇല്ലാത്ത ഒരു പദ്ധതി. ഇപ്പോള്‍ വീണ്ടുമോരഴിച്ചുപണി വേണ്ടിയിരിക്കുന്നു.

ബാരക് ഹുസൈന്‍ ഒബാമയുടെ ഭരണകാലത്തു അമേരിക്കന്‍ ജനതയെ ഒട്ടാകെ ജെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഒന്നും നടന്നില്ല ചില ചെറിയ ആക്രമണങ്ങള്‍ മാറ്റിനിറുത്തിയാല്‍ . ഒബാമയുടെ മുഖ്യചുമതല , നേരത്തെ സംഭവിച്ച കെടുതികള്‍ക്കു മരുന്നുകൊടുക്കുക കൂടാതെ ഇനി വേറെ അസുഖങ്ങള്‍ വരാതെ നാടിനെ സൂഷിക്കുക. ഇതില്‍ അദ്ദേഹം കുറേഒക്കെ വിജയിച്ചു. ആ ഒരു കൃതാര്ത്ഥതയില്‍ വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിപ്പോകാം. ഒബാമയുടെ ഭരണത്തിന് ഒരു ബി മാര്‍ക്കെങ്കിലും കൊടുക്കണം. ഇത് എട്ടുവര്‍ഷങ്ങള്‍ക്കപ്പുറം സ്ഥാനമൊഴിഞ്ഞ ജോര്‍ജ് ബുഷുമായിട്ടുള്ള താരതമ്യ പ്പെടുത്തലിലാണ് ബുഷിന്‍റ്റെ ഭരണത്തിനു ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് സി .
2010 ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു കോണ്‍ഗ്രസ് നഷ്ടപ്പെട്ടത് ഒബാമാക്കു വലിയ ഒരടിയായിപ്പോയി. ഇതോടെ, ഒരുവിധം സൗഹൃദത്തിലൊക്കെ പോയിക്കൊണ്ടിരുന്ന പാര്‍ട്ടി ബന്ധങ്ങള്‍ തകലാറിലായി . ഒബാമയുടെ മനസ്സില്‍, നടപ്പാക്കണം എന്നാശിച്ചിരുന്ന പലേ കാര്യങ്ങളും ഇനിഇപ്പോള്‍ റിപ്പബ്ലിക്കന്‍സിന്‍റ്റെ കാല്‍ച്ചുവട്ടിലായി. പൊതുവേദികളില്‍ പരസ്പരം ഭരണനേതാക്കള്‍ പുഞ്ചിരിച്ചിരുന്നു എങ്കിലും തരംകിട്ടിയാല്‍ ചവുട്ടിത്താഴ്ത്തും എന്നനിലയിലായി ഭരണം.

ഒബാമ പ്രെസിഡന്‍റ്റു സ്ഥാനത്തിനായി മത്സരിക്കുന്ന സമയം കേട്ടിരുന്ന പരസ്യവാചകങ്ങള്‍ ആയിരുന്നു 'മാറ്റം, വോട്ട് ഫോര്‍ ചേഞ്ച് ' എന്നെല്ലാം കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ നോക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഒന്നും അമേരിക്കയില്‍ നടന്നിട്ടില്ല. സാമ്പത്തികമായി, അമേരിക്കയുടെ നേടുംതൂണായ, ഇടത്തരക്കാരുടെ ജീവിതം പുറകോട്ടാണു പോയത്. വര്‍ഗ്ഗബന്ധങ്ങള്‍ ഒട്ടും മെച്ചപ്പെട്ടില്ല. പിന്നെ എന്തു നേട്ടം? ഒബാമാ കെയറോ? അതും ഏറ്റവും പാവപ്പെട്ട കുറച്ചുപേര്‍ക്ക് ഗുണം കിട്ടിക്കാണും അല്ലാതെ പൊതുവെ ദോഷങ്ങള്‍ ആണു കൊണ്ടുവരുന്നത്. അമിത ഇന്‍ഷ്വറന്‍സ് വരിസംഖ്യകൂടല്‍, മെഡികെയര്‍ ഡോക്‌റ്റേഴ്‌സിന്‍റ്റെ അപര്യാപ്തത ഇങ്ങനെ പോകുന്നു ഒരുപട്ടിക.

കൂടാതെ ഒബാമയുടെ ഭരണസമയം, അമേരിക്കയില്‍ ചില ചെറിയ ഭീകരാക്രമണങള്‍ നടന്നു എങ്കിലും പൊതുവെ രാജ്യം വലിയ സംഘര്‍ഷാവസ്ഥകള്‍ ഒന്നും തരണം ചെയ്തില്ല. എന്നാല്‍ മറ്റു പലേ രാജ്യങ്ങളിലും മത ഭീകര വാദികള്‍ ശക്തപ്പെട്ടു തന്നേയുമല്ല അവരുടെ ആക്രമങ്ങള്‍ കൂടുകയും ചെയ്തു.

ഒബാമാ തുടക്കത്തില്‍ കരുതിയത് താനൊരു സമാധാന ചിഹ്നം (ഒലിവ് ബ്രാഞ്ച് ) മത ഭീകരുടെ നേര്‍ക്കു കാട്ടി അവരെ നന്നാക്കിഎടുക്കാം എന്നായിരുന്നു. അവിടെ ത്തെറ്റുപറ്റി. സമാധാനത്തിനു കിട്ടിയ നോബല്‍ സമ്മാനവും ലോകസമാധാനത്തിനു തുണയായില്ല പിന്നീടങ്ങു വിദേശകാര്യപരീക്ഷണങ്ങള്‍ ആണ് നടന്നത് മുഖ്യമായും മിഡിലീസ്റ്റില്‍ . അതൊന്നുംതന്നെ വിജയിച്ചില്ല.

ഈജിപ്ത്, ഇറാക്ക്, ലിബിയ,സിറിയ, ഇറാന്‍ ഒരിടത്തും ഒബാമയുടെ സമാധാന ദൗത്യംവിജയിച്ചില്ല എന്നുമാത്രമല്ല കൂടുതല്‍ വഷളാക്കി മാറ്റി. ഗന്താഫിയെ ലിബിയയില്‍ നിന്നും മാറ്റി എങ്കിലും അവിടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വളരുകയും അത് അമേരിക്കന്‍ സ്ഥാനപതി അടക്കം പലരുടേയും മരണത്തിനും ഇടയായി.

സിറിയ, ഒബാമയുടെ പ്രസിദ്ധമായ രണ്ടു താക്കീതുകള്‍ ഒന്ന് 'ആസാദ് പോകണം' രണ്ട് 'റെഡ് ലൈന്‍' ആര്‍ക്കും മറക്കുവാന്‍ പറ്റില്ല. ആസാദ് പോയിട്ടുമില്ല രാസപദാര്
ധായുധങ്ങള്‍ ആസാദ് പലതവണ ഉപയോജിച്ചു അനേകങ്ങള്‍ കൊല്ലപ്പെട്ടു. ഒബാമ നല്ലൊരു നേതൃത്വം കൊടുത്തിരുന്നെങ്കില്‍ ഇന്നു നാം കാണുന്ന അഭയാര്‍ത്ഥി സംഘര്‍ഷാവസ്ഥക്കു ഒരു മാറ്റം വരുമായിരുന്നു. ഇറാക്കില്‍ പൊടുന്നനവെ വരുത്തിവയ്ച്ച അമേരിക്കന്‍ ശക്തിക്കുറവ്, ഇറാക്കിനെ ഐ.സി.സ്. ന്‍റ്റെ മറ്റൊരു കേന്ദ്രമാക്കിമാറ്റി.

കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍ ഒബാമയുടെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വളര്‍ന്നതുമില്ല തളരുകയാണുണ്ടായത്. പലേ സംസ്ഥാനങ്ങളിലും ഗവര്‍ണ്ണര്‍ഷിപ്പ് നഷ്ട്ടപ്പെട്ടു കൂടാതെ നിയമസഭകളും. ഒരു കറുത്ത വര്‍ഗക്കാരന്‍ രാഷ്ട്രത്തലവനായാല്‍ അമേരിക്കയിലെ വര്‍ഗ്ഗകുല ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നു പലരുമാശിച്ചു എന്നാല്‍ അവമോശമാകുകയായിരുന്നു. ഒരു തുറന്ന മനസോടെ ചേരിരാഷ്ട്രീയം മാറ്റിവയ്ച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബന്ധങ്ങള്‍ നന്നാകുമായിരുന്നു.
ഉടനെ നമ്മുടെമുന്‍പില്‍ പുതിയ ഒരദ്ധ്യായം തുറക്കപ്പെടും പുതിയ കപ്പിത്താന്‍ കപ്പലില്‍ കയറും. ഡൊണാള്‍ഡ് ട്രബും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വരുന്ന നാളുകളില്‍ എന്തൊക്കെ ചെയ്തു കൂട്ടും എന്നു കാത്തിരുന്നു കണ്ടറിയാം?

ഇവരുടെ കപ്പല്‍ കര വിടുംമുന്‍പേ കടലില്‍ മഹാകാറ്റും കോളും തുടങ്ങിയിരിക്കുന്നു. ഒരുവര്‍ഷമെങ്കിലും ഇവര്‍ക്കു സമയംകൊടുക്കുവാന്‍ പലര്‍ക്കും താല്‍പ്പര്യമില്ല ഒരു പുതിയ ഭരണാധികാരി വരുമ്പോള്‍ ഇവിടെ കേട്ടിരുന്ന രണ്ടു വാക്കുകള്‍ ആയിരുന്നു 'ഹണിമൂണ്‍' സമയം. അതുപോയിട്ടു കല്യാണപ്പദ്ധലിനു തീകൊളുത്തണം എന്നാണു പ്രതിപക്ഷകക്ഷികളുടെനില.

ഒരുകാര്യം എന്തായാലും വ്യക്തമാകുന്നുണ്ട് വരുന്ന നാല് വര്‍ഷങ്ങള്‍ പ്രെസിഡന്‍റ്റും പ്രതിപക്ഷവും,ചില മാധ്യമങ്ങളും ചേര്‍ന്ന് നമ്മെ ബോറടിപ്പിക്കില്ലഎന്ന്.തമ്മില്‍ത്തമ്മില്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങലാണിപ്പോള്‍ ഉള്ളത് ട്രമ്പ്, പുറമേകേള്‍ക്കുന്ന, എല്ലാ ജല്പനങ്ങള്‍ക്കും മറുപടി പറയുവാന്‍ നിന്നാല്‍ ഭരണത്തിനുനേരംകിട്ടുമോ? നാടിന്‍റ്റെ നന്മയെ ക്കരുതി ഡൊണാള്‍ഡ് ട്രബിന്‍റ്റെ ഭരണത്തിന് ഒര അവസരംകൊടുക്കൂ ഇതാണ് പ്രതിപക്ഷത്തോട് സാധാരണക്കാര്‍ക്കുള്ള ഒരഭ്യര്‍ദ്ധന അമേരിക്കന്‍ പ്രെസിഡെന്‍റ്റിനെ വെറും ആരോപണങള്‍ കൊണ്ട് ഇറക്കിവിടുവാന്‍ പറ്റില്ല. ബില്‍ക്ലിന്‍റ്റന്‍റ്റെ ഭരണസമയം അതിനൊരുദാഹരണമാണ്. ഇറക്കിവിട്ടാല്‍ ത്തന്നെയും വീണ്ടും ഭരണം മുന്‍പോട്ടു കൊണ്ടുപോകുന്നത് ട്രബിന്‍റ്റെ പിന്‍ഗാമി ആയിരിക്കും. അല്‍പ്പം ഷമകാട്ടൂ നന്നായില്ലെങ്കില്‍ നമുക്കിവരെ മാറ്റാമല്ലോ നാലുവര്‍ഷം തീര്‍ക്കുബോള്‍.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക