Image

ഉറക്കളച്ചാല്‍ പ്രമേഹം പിടികൂടുമെന്ന്‌

Published on 20 February, 2012
ഉറക്കളച്ചാല്‍ പ്രമേഹം പിടികൂടുമെന്ന്‌
തുടര്‍ച്ചയായി ഉറക്കം നഷ്‌ടപ്പെടുത്തുന്നവര്‍ സൂക്ഷിക്കുക. ഇവര്‍ക്ക്‌ പ്രമേഹം പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. മൂന്നു ദിവസം അടുപ്പിച്ച്‌ ഉറക്കമില്ലാതിരുന്നാല്‍ ഡയബറ്റിസ്‌ ഉണ്ടാകാന്‍ കാരണമാകാമത്രേ. നേച്ചര്‍ ജനറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഉറക്കമില്ലായ്‌മയും തുടര്‍ച്ചയായി രാത്രി ജോലിയും ടൈപ്പ്‌ 2 ഡയബറ്റിസും ഹൃദ്രോഗങ്ങളുമുണ്ടാക്കുമെന്ന്‌ പറയുന്നു.

ഇരുപതിനായിരം പേരില്‍ നടത്തിയ പഠനങ്ങളാണ്‌ പുതിയ വെളിപ്പെടുത്തലിനുപിന്നില്‍. ഒരു പ്രത്യേക ജീനിന്റെ നാലു വേരിയന്റുകളാണ്‌ കുഴപ്പങ്ങളുണ്ടാക്കുന്നതിനു കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്‌. എംടി2 എന്നറിയപ്പെടുന്ന പ്രോട്ടീന്റെ തെറ്റായ പ്രതികരണമാണ്‌ രോഗങ്ങള്‍ക്കു കാരണമാകുന്നത്‌.

രാത്രിയും പകലുമായി ഇരുപത്തിനാലു മണിക്കൂറില്‍ ക്രമീകരിച്ചിരിക്കുന്ന ജീവിതചക്രം താളം തെറ്റുന്നുവെന്നതാണ്‌ ഇതില്‍ പ്രധാനം. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ആരോഗ്യകരമായ ശരീരതൂക്കം നിലനിര്‍ത്തുകയും കൂടുതല്‍ ശാരീരികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്‌താല്‍ ടൈപ്‌ 2 ഡയബറ്റിസും മറ്റു രോഗങ്ങളും വരാതെ സൂക്ഷിക്കാം.
ഉറക്കളച്ചാല്‍ പ്രമേഹം പിടികൂടുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക