Image

സൂറിച്ചില്‍ ഭാരതീയ കാലലയ കലോത്സവം കൊടിയിറങ്ങി

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 20 February, 2012
സൂറിച്ചില്‍ ഭാരതീയ കാലലയ കലോത്സവം കൊടിയിറങ്ങി
സൂറിച്ച്‌: സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാ, സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയത്തിന്റെ 12-#ാമത്‌ ഭാരതീയ കലോത്സവം വൈവിധ്യങ്ങളാര്‍ന്ന ആഘോഷ പരിപാടികളോടെ ആഘോഷിച്ചു. ഫെബ്രുവരി 11ന്‌ സൂറിച്ചിലെ സ്റ്റാഡ്‌തോഫ്‌സാല്‍ ഊസ്റ്ററിലായിരുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്‌.

സ്വിറ്റ്‌സര്‍ലന്‍ഡിലെ യുവപ്രതിഭകള്‍ തങ്ങളുടെ കലാവൈഭവം മത്സരത്തിലൂടെ മാറ്റുരച്ച കലോത്സവം കലാമികവിനാലും കേരളത്തില്‍ നിന്നെത്തിയ പ്രതിഭകളുടെ താരശോഭയാലും ഉന്നത നിലവാരം പുലര്‍ത്തി. ചെയര്‍മാന്‍ സന്തോഷ്‌ പാറാച്ചേരിയും വൈസ്‌ ചെയര്‍മാന്‍ റീന മണവാളനും തിങ്ങിനിറഞ്ഞ സദസിന്‌ സ്വാഗതം ആശംസിച്ചു.

സൂറിച്ചിലെ ഊസ്റ്ററിന്റെ നഗരപിതാവായ മാര്‍ട്ടിന്‍ ബോണ്‍ ഹൗസറാണ്‌ ഭരതീയ കലോത്സവം ഉദ്‌ഘാടനം ചെയ്‌തത്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏറ്റവും അടുത്ത സുഹൃദ്‌ രാജ്യമാണ്‌ ഇന്ത്യയെന്നും ആതുര സേവനരംഗത്തും ഐടി മേഖലയിലും ഭാരതീയര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു നല്‍കുന്ന സംഭാവനകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

മലയാളത്തിന്റെ ഗായകരായ സുധീപ്‌കുമാര്‍, മൃദുല വാര്യര്‍, തബലയില്‍ മാന്ത്രിക വിസ്‌മയമൊരുക്കുന്ന മൈക്കിള്‍, മറ്റ്‌ സംഗീത വിദഗ്‌ധരായ എ.കെ. ഹേമകുമാര്‍, ജോസ്‌, സാജന്‍, ഗണേഷ്‌ കുബ്‌ളെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്വിസ്‌ മലയാളികള്‍ക്ക്‌ ഒരു പുണ്യദിനമാണിതെന്നും ഇത്രയും കലാകാരന്മാരെ ഒരേ വേദിയില്‍ കൊണ്‌ടുവരാന്‍ കഴിഞ്ഞതില്‍ ചാരുതാര്‍ഥ്യമുണെ്‌ടന്നും സംഗീതജ്ഞരെ വേദിയിലേക്ക്‌ ക്ഷണിച്ച്‌ ബെന്‍സന്‍ പഴയാറ്റില്‍ പറഞ്ഞു.പ്രസിദ്ധ നര്‍ത്തകിയും സിനിമാതാരവുമായ സ്വര്‍ണ തോമസ്‌ ചടങ്ങില്‍ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തെ ആസ്‌പദമാക്കി യൂറോപ്പിലെ പ്രസിദ്ധ നാടകകൃത്ത്‌ ജാക്‌സന്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിച്ച തണ്ണീരും കണ്ണീരുമെന്ന ലഘുനാടകം കാലിക പ്രസക്തിയിലും അവതരണമികവിലും പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ബാബു പുല്ലേലി സംഗീത സംവിധാനം നിര്‍വഹിച്ചു.

ഭാരതീയ കലോത്സവത്തോടനുബന്ധിച്ച്‌ മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സങ്ങളില്‍ വിജയികളായവര്‍: ലളിതഗാനം (സബ്‌ജൂണിയര്‍) ലേഖ മാടന്‍, സ്‌നേഹ പറയനിലം, ജെറുള്‍ അഡാശേരി. ജൂണിയേഴ്‌സ്‌: ഗാഥാ പഴയാറ്റില്‍, സെനിക പറയനിലം, സിമോന്‍ വാലിപ്ലാക്കല്‍. സീനിയേഴ്‌സ്‌: ജെസ്‌ന പല്ലിശേരി, ക്ലിന്റാ ജോര്‍ജ്‌, നയന ചക്കാലയ്‌ക്കല്‍. സൂപ്പര്‍സീനിയേഴ്‌സ്‌: ജോജോ കണ്‌ടംകേരി, സൂസന്‍ പറനിലയം, ഷൈനി ഈരയില്‍.

ഭരതനാട്യം: (ജൂണിയര്‍) നിക്കോള്‍ വെങ്ങാപ്പള്ളില്‍, സീനിയേഴ്‌സ്‌: ശില്‍പ്പ തളിയത്ത്‌, റീജ മങ്കുഡിയില്‍.

സിനിമാറ്റിക്‌ ഡാന്‍സ്‌: (ജൂണിയര്‍) ലേഖ മഥന്‍ ആന്‍ഡ്‌ ടീം, സ്റ്റിയ മാളിയേക്കല്‍ ആന്‍ഡ്‌ ടീം, നേത്ര നായര്‍ ആന്‍ഡ്‌ ടീം, സീനിയേഴ്‌സ്‌: അലന്‍ ചെത്തിപ്പുഴ ആന്‍ഡ്‌ ടീം, സ്റ്റീജാ മേരി ആന്‍ഡ്‌ ടീം, റീജ മങ്കുഡിയില്‍ ആന്‍ഡ്‌ ടീം.

ഭാരതീയ കലകളുടെ പ്രഭാപൂരം വിടര്‍ത്തിയ കലോത്സവത്തിനെത്തിയവര്‍ക്ക്‌ സെക്രട്ടറി വിന്‍സന്റ്‌ പറയനിലം നന്ദി പറഞ്ഞു. കേരളത്തില്‍നിന്നെത്തിയ കലാകാരന്മാര്‍ അവതരിപ്പിച്ച ലൈവ്‌ ഗാനമേളയും മറ്റ്‌ കലാപരിപാടികളും കലോത്സവത്തിനു നിറം പകര്‍ന്നു.

തോമസ്‌ മുക്കംതറയില്‍, മാത്യു ചെറുവള്ളിക്കാട്ട്‌, റോബിന്‍ തുരുത്തിപ്പിള്ളി, ബാബു പുല്ലേലി, വിന്‍സെന്റ്‌ മാടന്‍, എല്‍ബിന്‍ ആന്‍ഡ്‌ സ്‌മിത, സെബാസ്റ്റ്യന്‍ കാവുങ്കല്‍, പൊന്നച്ചന്‍ മുറിയമടം, ജോജി മൂത്തോലി, പോളി മണവാളന്‍, സാബു പുല്ലേലി, റോസിലി നമ്പുശേരില്‍, ജോസ്‌ വാഴക്കാലായില്‍, തോമസ്‌ പുത്തന്‍, ജോസ്‌ പുന്നശേരി, അഗസ്റ്റിന്‍ മാളിയേക്കല്‍, ജോണ്‍ അരീക്കല്‍, ബേബി ചാലക്കല്‍, സാജു മേനാച്ചേരി, ജോര്‍ജ്‌ നമ്പുശേരി, ജിജി കോശി, ജീസന്‍ അടശേരി, ചാര്‍ളി കുന്നത്തോട്ടിയില്‍, ബാബു കശംങ്കാട്ടില്‍, മേഴ്‌സി പാറാച്ചേരി, ടോം കുട്ടിയാണിയില്‍, ജോണ്‍ മേലെമണ്ണില്‍ എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക്‌ നേതൃത്വം നല്‍കി.
സൂറിച്ചില്‍ ഭാരതീയ കാലലയ കലോത്സവം കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക