Image

രാഹുല്‍ ഗാന്ധിയുടെ കാണ്‍പൂര്‍ റോഡ് ഷോ വിവാദത്തില്‍

Published on 20 February, 2012
രാഹുല്‍ ഗാന്ധിയുടെ കാണ്‍പൂര്‍ റോഡ് ഷോ വിവാദത്തില്‍
ലക്‌നോ: രാഹുല്‍ ഗാന്ധിയുടെ കാണ്‍പൂര്‍ റോഡ് ഷോ വിവാദത്തില്‍ . അധികൃതര്‍ അനുവദിച്ച സ്ഥലത്തിനും മുന്‍പ് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് രാഹുലിന് റോഡ് ഷോയ്ക്ക് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഗംഭീരസ്വീകരണത്തിന്റെ അകമ്പടിയോടെയായിരുന്നു രാഹുലിന്റെ യാത്ര. രാഹുലിന്റെ പ്രവര്‍ത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയും ലംഘിക്കപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹരി ഓം പറഞ്ഞു. രാഹുലിനെതിരേ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക