Image

വീട്ടുവേലയ്ക്ക് നിന്ന ബംഗാളി യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

Published on 20 February, 2012
വീട്ടുവേലയ്ക്ക് നിന്ന ബംഗാളി യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു
നീലേശ്വരം: വീട്ടുവേലയ്ക്ക് നിന്ന ബംഗാളി യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. മടിക്കൈ കൂലോം റോഡില്‍ പൊക്ലത്ത് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

വീടിന്റ അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന ജിഷയെ ജ്യേഷ്ഠന്‍ ചന്ദ്രന്റെ ഭാര്യ കണ്ടതിനെതുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ നാട്ടുകാര്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കും കൊണ്ടുപോയി. എന്നാല്‍ മംഗലാപുരത്തേക്കുള്ള വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. വീട്ടു ജോലിക്കാരനായ ബംഗാളി യുവാവ് മദന്റെ ബാഗ് കൂലോം റോഡില്‍ കണെ്ടത്തിയിട്ടുണ്ട്. ഇതില്‍ കുറെ സാരികളും പുതിയ ഷര്‍ട്ടുകളുമാണ് ഉണ്ടായിരുന്നത്.

വിവാഹാവശ്യത്തിനായി നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ മദന്‍ രാജേന്ദ്രന്റെ ജ്യേഷ്ടന്‍ ചന്ദ്രന്റെ കൈയില്‍ നിന്നു പതിനായിരം രൂപയും വാങ്ങിയിരുന്നു. യുവാവിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പഴയകാല കരാറുകാരനായ കണ്ണന്‍നായരുടെ മക്കളാണ് രാജനും രാജേന്ദ്രനും ചന്ദ്രനും. കണ്ണന്‍നായര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മാസങ്ങളായി കിടപ്പിലാണ്. പിതാവിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തിയിരുന്ന ചന്ദ്രന്റെ എരിക്കുളത്തെ ക്രഷറിലെ ജോലിക്കാരനായിരുന്നു മദന്‍. കണ്ണന്‍നായരെ പരിചരിക്കാന്‍ മദനെ, ചന്ദ്രന്‍ വീട്ടില്‍ നിര്‍ത്തുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ ചന്ദ്രന്റെ ഭാര്യയും ജിഷയും അവശനായ കണ്ണന്‍നായരും രണ്ടു ചെറിയ ആണ്‍കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായ.ിരുന്നത്. നര്‍ക്കിലാക്കാട്ടെ പെരിയാരത്ത് കുഞ്ഞികൃഷ്ണന്‍നായരുടേയും പൊടോര ശോഭനയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട ജിഷ.
സഹോദര
ന്‍ ‍: ശ്രീകാന്ത്.

ജിഷയെ കൊലപ്പെടുത്തിയതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നീലേശ്വരം സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക