Image

എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

പി. പി. ചെറിയാന്‍ Published on 07 January, 2017
എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
ഹൂസ്റ്റണ്‍: അമേരിക്കയിലെ സുപ്രസിദ്ധ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ആയിരം തസ്തികകള്‍ നിര്‍ത്തലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചതായി പ്രസിഡന്റ് ഡോ. റോണ്‍ ഡെല്‍ഫില്‍ഹൊ അറിയിച്ചു.

ജനുവരി 5 വ്യാഴാഴ്ചയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

20000 ജീവനക്കാര്‍ തൊഴിലെടുക്കുന്ന ഹൂസ്റ്റണിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനമായ കാന്‍സര്‍ സെന്റര്‍ സമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍110 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

അര്‍ബുധ രോഗം മൂലം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. തല്‍ക്കാലം 5%  തൊഴിലാളികളെയാണ് പിരിച്ചുവിടുന്നതെങ്കിലും നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഇതു ബാധകമല്ല. നോണ്‍ ക്ലിനിക്ക് സ്റ്റാഫുകളായി ഹൂസ്റ്റണിലെ നിരവധി മലയാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ഭാവി അനിശ്ചിതത്വിലാകുമോ എന്നാണ് ഭയപ്പെടുന്നത്.


പി. പി. ചെറിയാന്‍

എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
Join WhatsApp News
Democrat 2017-01-07 16:17:21
Trump will make America great again!
Macys closing 68 stores and 10000 people will loose job
MD Anderson  1000 
Most of the Malayaless voted for Trump the puppet of Putin

Unemployment under Obama watch  4.7%
കുട്ടൻ 2017-01-08 07:20:30
Poor Democrat!!! As on today Donald Trump is President Elect only. No clue about what is happening outside the church.

Donald Trump will be inaugurated on January 20, 2017 as per the US constitution, where he will take the oath of office of the president of the United States.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക