Image

ലക്ഷ്യസ്ഥാനത്തെത്താന്‍ ഏതുമാര്‍ഗ്ഗവും ഉപയോഗിക്കുന്നത്‌ വിനാശകരം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

Published on 20 February, 2012
ലക്ഷ്യസ്ഥാനത്തെത്താന്‍ ഏതുമാര്‍ഗ്ഗവും ഉപയോഗിക്കുന്നത്‌ വിനാശകരം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
മാരാമണ്‍: ലക്ഷ്യസ്ഥാനത്തെത്താന്‍ ഏതുമാര്‍ഗ്ഗവും ഉപയോഗിക്കുന്നതാണ്‌ സമൂഹത്തില്‍ അഴിമതിയും അനിശ്ചിതത്വവും വര്‍ധിക്കാന്‍ കാരണമെന്നു ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ദൈവം സൃഷ്ടിച്ച ഭൂമിയുടെ ഉത്തരവാദിത്വം മനുഷ്യനുണ്‌ട്‌. ഭൂമിയെ ഫലദായകമാക്കേണ്‌ട ചുമതലയില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌. എന്നാല്‍ ഏദനിലെ പോലെ മനുഷ്യന്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്‌. തെറ്റുകളുടെ ഉത്തരവാദിത്വവും മനുഷ്യനു മാത്രമാണ്‌. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോഴാണു ലക്ഷ്യം മാറി പോകുന്നത്‌. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അനുയോജ്യമായ മാര്‍ഗം മാത്രമേ സ്വീകരിക്കാവൂ. മറിച്ചുള്ള മാര്‍ഗങ്ങള്‍ അപകടത്തിലേക്കു നയിക്കുമെന്നും മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപനസന്ദേശം നല്‌കുകവേ മെത്രാപ്പോലീത്ത പറഞ്ഞു.

നാമെല്ലാം ദൈവത്തിന്റെ കോടതിയില്‍ ഒരിക്കല്‍ എത്തുമെന്ന ചിന്ത എല്ലാ മനുഷ്യര്‍ക്കും ഉണ്‌ടാകണമെന്ന്‌ മുഖ്യസന്ദേശം നല്‌കിയ റവ. ഡോ. കാംഗ്‌ സാന്‍ ടാന്‍ സമാപനയോഗത്തില്‍ പറഞ്ഞു. ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ ആഴം സ്വയം ബോധ്യപ്പെടേണ്‌ടതുണ്‌ട്‌. എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവത്തിന്റെ ആത്മാവുണെ്‌ടങ്കിലും പലപ്പോഴും ഇതു തിരിച്ചറിയാന്‍ കഴിയാതെ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോമസ്‌ മാര്‍ തീമോത്തിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത, മന്ത്രി കെ.ബാബു, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രഫ.പി.ജെ.കുര്യന്‍ എംപി, എംഎല്‍എമാരായ കെ.ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, മാത്യു ടി.തോമസ്‌, തോമസ്‌ ചാണ്‌ടി, സിഎസ്‌ഐ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍, മുന്‍ എംഎല്‍എമാരായ ജോസഫ്‌ എം.പുതുശേരി, മാലേത്ത്‌ സരളാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക